Iranian woman celebrated death of Khamenei

മൊർട്ടിസിയ ആഡംസ്

"നിങ്ങളുടെ കുഴിമാടത്തിനു മേൽ നൃത്തമാടുമെന്ന് മുൻപേ പറഞ്ഞതല്ലേ"; ഖമനേയിയുടെ മരണം ആഘോഷിച്ച് ഇറാനിയൻ കുടിയേറ്റക്കാരി

കാനഡയിൽ ഖമനേയിയുടെ മരണം ആഘോഷിക്കുന്നതിന്‍റെ വിഡിയോയും ഇവർ എക്സിലൂടെ പങ്കു വച്ചിട്ടുണ്ട്.
Published on

ടെൽ അവീവ്: യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് ലോകം. എന്നാൽ ആ മരണം ആഘോഷിക്കുകയാണ് ഇറാനിലെ മൊർട്ടിസിയ ആഡംസ് എന്ന സ്ത്രീ. കാനഡയിൽ ഖമനേയിയുടെ മരണം ആഘോഷിക്കുന്നതിന്‍റെ വിഡിയോയും ഇവർ എക്സിലൂടെ പങ്കു വച്ചിട്ടുണ്ട്.

ഞാൻ മുൻപേ പറഞ്ഞതല്ലേ ഞങ്ങൾ നിങ്ങളുടെ കുഴിമാടത്തിനു മേൽ നൃത്തം ചെയ്യുമെന്ന് എന്ന കുറിപ്പോടെയാണ് ആഘോഷറാലിയുടെ വിഡിയോ മൊർട്ടിസിയ പങ്കു വച്ചിരിക്കുന്നത്. ദയനീയമായ മരണത്തിന് ചിയേഴ്സ്, ട്രംപ് പറഞ്ഞതു പോലെ അയാൾ ഒരു എലിയെപ്പോലെ ചത്തു എന്നുമാണ് മൊർട്ടിസിയ മദ്യഗ്ലാസുകൾ മുട്ടിക്കുന്ന ചിത്രത്തിനൊപ്പമുള്ള മറ്റൊരു പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ഖമനേയിയുടെ ചിത്രത്തിൽ തീയിട്ട് അതിൽ നിന്ന് സിഗരറ്റ് കത്തിക്കുന്ന ചിത്രത്തിലൂടെയാണ് മൊർട്ടിസിയ വൈറലായി മാറിയത്. പിന്നീട് ആ രീതിയിലുള്ള ഒരു സർക്കാർ വിരുദ്ധ പ്രക്ഷോഭം തന്നെ ഇറാനിൽ ആരംഭിച്ചു. ഇറാനിയൻ കുടിയേറ്റക്കാരിയെന്നാണ് മൊർട്ടിസിയ സ്വയം പരിചയപ്പെടുന്നത്. സുരക്ഷാ കാരണങ്ങളാൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്പേര് ആണുപയോഗിക്കുന്നതെന്നും അവർ പറയുന്നു. വിമതപ്രവർത്തനങ്ങൾ മൂലം തന്നെ ഇറാനിൽ വച്ച് മൊർട്ടിസിയ അറസ്റ്റ് ചെയ്യപ്പെട്ടു, ഉപദ്രവിക്കപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് തുർക്കിയേല്ല് കുടിയേറിയത്. അവിടെ നിന്നും വ‌ിദ്യാഭ്യാസ വിസയിലൂടെ കാനഡയിലെത്തുകയായിരുന്നു,

logo
Metro Vaartha
www.metrovaartha.com