ജൂത കേന്ദ്രത്തിൽ ആക്രമണ ശ്രമം; കാനഡയിൽ അറസ്റ്റിലായ പാക് ഭീകരനെ യുഎസിനു കൈമാറി

പാക്കിസ്ഥാൻ പൗരനായ മുഹമ്മദ് ഷഹസേബ് ഖാനെയാണ് യുഎസിന് കൈമാറിയത്
ISIS linked Pakistani citizen extradited to US for plotting terror attack at Jewish Center

മുഹമ്മദ് ഷഹസേബ് ഖാൻ

Updated on

വാഷിങ്ടൺ: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ സഹായത്തോടെ ജൂത കേന്ദ്രത്തിൽ ആക്രമണം നടത്താൻ ശ്രമിച്ചതിന് അറസ്റ്റിലായ പാക്കിസ്ഥാൻ ഭീകരനെ യുഎസിനു കൈമാറി. ഇക്കാര‍്യം എഫ്ബിഐ ഔദ‍്യോഗികമായി സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ പൗരനായ മുഹമ്മദ് ഷഹസേബ് ഖാനെയാണ് യുഎസിന് കൈമാറിയത്.

ബ്രൂക്ക്‌ലിനിൽ സ്ഥിതി ചെയ്യുന്ന ജൂതകേന്ദ്രം 2024 ഒക്റ്റോബർ 7ന് ആക്രമിക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഐഎസിന് സഹായം നൽകാൻ ശ്രമിച്ചു, ഭീകരപ്രവർത്തനം നടത്താൻ ശ്രമിച്ചു എന്നിവയാണ് ഷഹസേബിനെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ.

യുഎസിന്‍റെയും കാനഡയുടെയും സംയുക്ത പ്രവർത്തനത്തിലൂടെയാണ് ഷഹസേബ് ഖാന്‍റെ പദ്ധതികൾ തകർക്കാൻ സാധിച്ചതെന്ന് എഫ്ബിഐ ഡയറക്റ്റർ കാഷ് പട്ടേൽ വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com