

മുഹമ്മദ് ഒഡേ
ജെറുസലേം: ഗാസയിലെ ഹമാസ് തലവൻ മുഹമ്മദ് ഒഡേയെ വ‍്യോമാക്രമണത്തിലൂടെ വധിച്ചെന്ന് ഇസ്രയേൽ. ഒഡേയെുടെ മരണവിവരം അടുത്ത ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് സംഭവത്തോട് ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. ഗാസയിൽ ഇസ്രയേൽ സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഈ സംഭവം.
ഇസ്രയേൽ ആഭ‍്യന്തര മന്ത്രി ഇസ്രയേൽ കാറ്റ്സാണ് മുഹമ്മദ് ഒഡേ മരണപ്പെട്ടെന്ന കാര‍്യം എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. മുഹമ്മദ് ഒഡേയെ വധിച്ച നടപടിയിൽ ഇസ്രയേൽ സൈന‍്യത്തെയും രഹസ‍്യാന്വേഷണ ഏജൻസികളെയും കാറ്റ്സ് അഭിനന്ദിച്ചു.