

ജറൂസലം: ഗാസയിൽ വെടി നിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രാഥമിക ഘട്ടത്തിൽ ആറ് ആഴ്ചയിലേക്ക് വെടിനിർത്തൽ ഉണ്ടാവുമെന്നാണ് സൂചന. യുദ്ധം തുടങ്ങി ഒരു വർഷവും 3 മാസവും പിന്നിടുമ്പോഴാണ് ഇരുഭാഗവും വെടി നിർത്തൽ കരാർ അംഗീകരിക്കുന്നത്.
ഇതോടെ ഗാസയിലെ കണ്ണീർ തോരുമെന്നാണ് ലോകത്തിന്‍റെ പ്രതീക്ഷ. യുഎസ് മുൻ കൈയെടുത്ത് ഈജിപ്റ്റ്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയിലാണ് കരാർ അംഗീകരിക്കാൻ തീരുമാനമായത്.