ഖമനേയിയുടെ പിൻഗാമിയായി വരുന്നവരെ വേട്ടയാടും; ഇറാന് ഇസ്രയേലിന്‍റെ താക്കീത്

ഇസ്രയേൽ‌ ഡിഫൻസ് ഫോഴ്സാണ് താക്കീത് നൽകിയിരിക്കുന്നത്
israel warns Iran next supreme leader succession

ഖമനേയിയുടെ പിൻഗാമിയായി വരുന്നവരെ വേട്ടയാടും; ഇറാന് ഇസ്രയേലിന്‍റെ താക്കീത്

Updated on

ജെറുസലേം: ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയയുടെ പിൻഗാമിയായി വരുന്നവരെ വേട്ടയാടുമെന്ന് ഇസ്രയേൽ സൈന‍്യത്തിന്‍റെ താക്കീത്. ഇസ്രയേൽ‌ ഡിഫൻസ് ഫോഴ്സാണ് താക്കീത് നൽകിയിരിക്കുന്നത്.

ഇറാന്‍റെ നേതൃ നിര പൂർണമായി ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ നേരത്തെ വ‍്യക്തമാക്കിയിരുന്നു. ഖമനേയിയുടെ മകൻ മൊജ്താബ ഖമനേയി ഇറാന്‍റെ അടുത്ത പരമോന്നത നേതാവാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചു വരുകയാണെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com