നേത്ര ചികിത്സയ്ക്കും കൂച്ചു വിലങ്ങിട്ട് താലിബാൻ

കോർണിയ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഇസ്ലാമിക പഠിപ്പിക്കലുകൾക്ക് വിരുദ്ധമെന്ന് താലിബാൻ, അന്ധത നീക്കാനാകാതെ അഫ്ഗാനികൾ
Taliban says cornea transplant surgery goes against Islamic teachings

കോർണിയ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഇസ്ലാമിക പഠിപ്പിക്കലുകൾക്ക് വിരുദ്ധമെന്ന് താലിബാൻ

Updated on: 

കാബൂൾ: ഇസ്ലാമിക പഠിപ്പിക്കലുകൾക്ക് വിരുദ്ധം എന്ന വാദമുയർത്തി നേത്ര ചികിത്സയ്ക്ക് കൂച്ചു വിലങ്ങിട്ട് അഫ്ഗാനിലെ താലിബാൻ സർക്കാർ. വർഷങ്ങളായി തുടർച്ചയായുള്ള സ്ഫോടനങ്ങളിലും ആക്രമണങ്ങളിലും പെട്ട് കാഴ്ച ശക്തി നഷ്ടപ്പെട്ട വലിയൊരു ജനവിഭാഗമുള്ള നാടാണ് അഫ്ഗാനിസ്ഥാൻ. ഇതിനിടെയാണ് സൗജന്യമായി ലഭിക്കാമായിരുന്ന നേത്ര ഓപ്പറേഷനുകളും ചികിത്സകളും പരിപൂർണമായി അവസാനിപ്പിച്ച് താലിബാൻ സർക്കാർ ഉത്തരവിറക്കിയത്.

എന്നാൽ രേഖാമൂലമല്ല, വാക്കാൽ മാത്രമേ ഈ ഉത്തരവ് താലിബാൻ അറിയിച്ചിട്ടുള്ളു. എങ്കിൽ പോലും താലിബാന്‍റെ ഭീകര സ്വഭാവം മൂലം അഫ്ഗാനിൽ കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇനി നടത്താനാകാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ്. കോർണിയ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ 'ഇസ്ലാമികമല്ലാത്ത' കാഴ്ച സംരക്ഷണ ശസ്ത്രക്രിയ ആണെന്നാണ് താലിബാന്‍റെ വാദം.