ഇറാൻ-യുഎസ് യുദ്ധത്തിൽ തങ്ങളുടെ 2000 കോടി രൂപ വിലയുള്ള എംക്യു-4സി ഡ്രോൺ തകർന്നതായി യുഎസ് നാവികസേന

ഇറാൻ യുദ്ധം തുടങ്ങിയ ഏപ്രിൽ ഒന്നു മുതൽ ഇതുവരെ 24 എംക്യു-9 റീപ്പർ ഡ്രോണുകൾ അമെരിക്കയ്ക്കു നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
US Navy confirms losing $238mn MQ-4C Triton drone over Persian Gulf amid Iran ceasefire

പേർഷ്യൻ ഗൾഫിന് മുകളിലൂടെ പറന്ന 238 മില്യൺ ഡോളറിന്റെ MQ-4C ട്രൈറ്റൺ ഡ്രോൺ നഷ്ടപ്പെട്ടതായി യുഎസ് നാവികസേന സ്ഥിരീകരിച്ചു.

file photo

Updated on

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ 2000 കോടി രൂപ വിലയുള്ള എംക്യു-4 സി ഡ്രോൺ തകർന്നു വീണതായി സ്ഥിരീകരിച്ച് അമെരിക്കൻ നാവിക സേന. ഈ ഡ്രോൺ പേർഷ്യൻ ഗൾഫിലാണ് തകർന്നു വീണത്. രണ്ട് ലോക്ഹീഡ് മാർട്ടിൻ എഫ്-35 യുദ്ധവിമാനങ്ങളെക്കാൾ വിലയുള്ള ഡ്രോണാണിത്. ഈ മാസം ഏഴിന് ഹോർമൂസ് കടലിടുക്കിന് സമീപം നിരീക്ഷണ പറക്കൽ നടത്തുന്നതിനിടെയാണ് ഡ്രോൺ കാണാതായത്.

ഇതിനു പിന്നാലെ ചൊവ്വാഴ്ച പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച് ഡ്രോൺ തകർന്നു വീണതായി യുഎസ് നേവി കമാൻഡ് വ്യക്തമാക്കി. "ക്ലാസ് എ' വിഭാഗ അപകടമായാണ് അമെരിക്കൻ പ്രതിരോധ വകുപ്പ് ഇതിനെ കാണുന്നത്. ഏപ്രിൽ 9ന് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണിനെ വെടിവച്ച് ഇട്ടതാണെന്ന് സൂചനകളുണ്ടായിരുന്നു.

എന്നാൽ ഡ്രോൺ തകർന്നു വീഴുകയായിരുന്നു എന്നാണ് യുഎസ് നേവി ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നേവി പുറത്തു വിട്ടിട്ടില്ല. എംക്യു-4 സി ട്രൈറ്റൺ ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനികമായ നിരീക്ഷണ ഡ്രോണുകളിൽ ഒന്നാണ് ഇത്.

സമുദ്ര മേഖലയിലെ നീക്കങ്ങൾ നിരീക്ഷിക്കാനും യുദ്ധക്കപ്പലുകളുടെയും മറ്റും സ്ഥാനങ്ങൾ കൃത്യമായി മനസിലാക്കാനും ഇത് സഹായിക്കുന്നു. 74.00 നോട്ടിക്കൽ മൈൽ വരെ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഇത്. 50,000 അടിക്കു മുകളിൽ ഉയരത്തിൽ 24 മണിക്കൂറിലധികം പറക്കാൻ സാധിക്കും.

360 ഡിഗ്രി നിരീക്ഷണ ശേഷിയുള്ള സെൻസറുകൾ വഴി തത്സമയ വിവരങ്ങൾ കൈമാറാൻ ഇതിനു കഴിയും. ഇറാൻ യുദ്ധം തുടങ്ങിയ ഏപ്രിൽ ഒന്നു മുതൽ ഇതുവരെ 24 എംക്യു-9 റീപ്പർ ഡ്രോണുകൾ അമെരിക്കയ്ക്കു നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഏകദേശം 720 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക നഷ്ടമാണ് ഡ്രോണുകൾ തകർന്നതിലൂടെ മാത്രം യുഎസിന് ഉണ്ടായിരിക്കുന്നത്. ഒരു എംക്യു-9 റീപ്പർ ഡ്രോണിനു മാത്രം 30 ദശലക്ഷം ഡോളറിലധികം വില വരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com