

ജപ്പാനിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; ഷോപ്പിങ്മാള്‍ രണ്ടായി പിളര്‍ന്നു
ടോക്കിയോ: ജപ്പാനിലെ കീഷുദ്വീപിലെ കുമാമോത്തയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. വ്യാപക നാശം നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.
ജപ്പാനിലെ തെക്കൻ കുമാമോട്ടോ പ്രിഫെക്ചറിലാണ് ഭൂചലനമുണ്ടായത്. തലസ്ഥാന നഗരമായ ടോക്കിയോയില്‍ നിന്ന് 900 കിലോ മീറ്റര്‍ അകലെയാണിത്. പ്രധാനമന്ത്രി സാനെ തകൈച്ചിയാണ് മരണങ്ങൾ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഒരു ഷോപ്പിങ്മാള്‍ രണ്ടായിപ്പിളര്‍ന്നു. ഒട്ടേറേപ്പേര്‍ മാളില്‍ കുടുങ്ങി.
മാത്രമല്ല, നിപ്പോണ്‍ പേപ്പര്‍ ഫാക്റ്ററിയില്‍ ചിമ്മിനി തകര്‍ന്ന് വീണ് ഏതാനുപേരെ കാണാതായി. നിപ്പോണ്‍ പേപ്പര്‍ ഫാക്റ്ററിയില്‍ ചിമ്മിനി തകര്‍ന്ന് വീണ് ഏതാനുപേരെ കാണാതായി. സൈന്യമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കുമാമോത്തോയില്‍ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകര്‍ന്നു. 3 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.