ജപ്പാനിലെ ചെറിവസന്തം കാണാം; വിസയ്ക്ക് വെറും 500 രൂപ!

മൾട്ടിപ്പിൾ എൻട്രിയാണെങ്കിൽ ഫീസ് കൂടും.
Japan visa cost only 500 rupees for Indians

ജപ്പാനിലെ ചെറിവസന്തം കാണാം; വിസയ്ക്ക് വെറും 500 രൂപ!

Updated on

ജപ്പാനിലെ ചെറിവസന്തം ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. ഇന്ത്യക്കാർക്ക് വളരെ ലളിതമായ രീതിയിൽ‌ വിസ ലഭ്യമാക്കി കൂടുതൽ പേർക്ക് രാജ്യം സന്ദർശിക്കുന്നതിനുള്ള അവസരം നൽകുകയാണിപ്പോൾ ജപ്പാൻ. ഇന്ത്യക്കാർക്ക് വളരെ കുറഞ്ഞ വിസ ഫീസാണ് ജപ്പാൻ ഈടാക്കുന്നത്. ഒറ്റത്തവണ പ്രവേശനത്തിനായുള്ള വിസയ്ക്കായി 500 രൂപയാണ് ഫീസ്. മൾട്ടിപ്പിൾ എൻട്രിയാണെങ്കിൽ ഫീസ് കൂടും. ട്രാവൽ ഏജൻസികൾ വഴിയാണ് വിസയ്ക്ക് അപേക്ഷ നൽകുമ്പോള് 1000 മുതൽ 2000 രൂപ വരെ സർവീസ് ഫീസും ഈടാക്കും. ഹ്രസ്വകാല വിസിറ്റ് വിസയ്ക്കു പുറമേ ബിസിനസ്, ട്രാൻസിറ്റ്, സ്റ്റുഡന്‍റ്, വർക് വിസകളാണ് ജപ്പാൻ ഇന്ത്യക്കാർക്ക് നൽകുന്നത്. ഇതിൽ വിസിറ്റ് വിസയാണ് വിനോദസഞ്ചാരികൾക്ക് ഫലപ്രദമാകുക.

വിസയ്ക്കായി വേണ്ട രേഖകൾ

  • പാസ്പോർട്ട്- കുറഞ്ഞത് രണ്ട് ബ്ലാങ്ക് പേജുകളും ആറുമാസത്തെ കാലാവധിയും ഉണ്ടായിരിക്കണം.

  • വിസ അപേക്ഷ- പൂർണമായി പൂരിപ്പിച്ച് ഒപ്പിട്ട് നൽകുക

  • ഫോട്ടോ-വെളുത്ത പശ്ചാത്തലത്തിൽ എടുത്ത ഫോട്ടോ

  • ഫ്ലൈറ്റ് യാത്രാ വിവരങ്ങൾ- യാത്ര പുറപ്പെടുന്ന ദിവസവും തിരിച്ചു വരുന്ന ദിവസവും രേഖപ്പെടുത്തിയിരിക്കണം.

  • ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ക്ഷണക്കത്ത്

  • ബാങ്ക് സ്റ്റേറ്റ്മെന്‍റ്- ആറ് മാസത്തെ

  • ഇൻകംടാക്സ് റിട്ടേൺസ്- രണ്ട് വർഷത്തെ

  • കവർ ലെറ്റർ -യാത്രയുടെ ഉദ്ദേശവും യാത്ര ചെയ്യാനെടുക്കുന്ന സമയവും വ്യക്തമാക്കിയിരിക്കണം.

നിങ്ങൾ സമർപ്പിക്കുന്ന രേഖകളിൽ വ്യക്തത ഉറപ്പാക്കേണ്ടതാണ്.

നേരിട്ടുള്ള ഓൺലൈൻ വിസ അപേക്ഷകൾ ജപ്പാൻ അനുവദിക്കാറില്ല. ട്രാവൽ ഏജൻസിയോ ഇന്ത്യയിലെ ജപ്പാൻ വിഎഫ്എസോ വഴിയാണ് അപേക്ഷ നൽകേണ്ടത്.

അപേക്ഷ നൽകി കഴിഞ്ഞാൽ നാല് മുതൽ 7 പ്രവൃ‌ത്തി ദിവസങ്ങൾക്കുള്ളിൽ ജപ്പാൻ വിസ ലഭ്യമാകും. ചെറിവസന്തകാലമായ മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലും ഒക്റ്റോബർ -നവംബർ മാസത്തിലുമാണ് ജപ്പാനിലേക്ക് ഏറ്റവും അധികം സഞ്ചാരികൾ എത്തുന്നത്. ആ സമയത്ത് മാത്രമാണ് വിസ ലഭ്യമാകാൻ കാല താമസമുണ്ടാകുക. യാത്രയ്ക്കായി തീരുമാനിച്ചിരുന്ന തിയതിയേക്കാൾ 4 ആഴ്ച മുൻപെങ്കിലും വിസയ്ക്കായി അപേക്ഷ നൽകുക.

ഇന്ത്യൻ പൗരന്മാർക്ക് ജപ്പാൻ മൾട്ടിപ്പിൾ എൻട്രി വിസ നൽകുന്നുണ്ട്. നിരന്തം യാത്ര ചെയ്യുന്നവർ, ജപ്പാനുമായി വ്യാപാരമേഖലയിലോ അല്ലെങ്കിൽ കുടുംബപരമായോ പ്രത്യേക ബന്ധമുള്ളവർ, സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവർ എന്നിവർക്കാണ് മൾട്ടിപ്പിൾ എൻട്രി ലഭിക്കാറുള്ളത്. അഞ്ച് വർഷം വരെ ജപ്പാനിൽ പ്രവേശിക്കുന്നതിനാണ് അനുമതി ലഭിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com