'അവർ മാസങ്ങളോളം അന്വേഷിച്ചു, ഒന്നും കണ്ടെത്താനായില്ല'; ജെഫ്രി എപ്സ്റ്റീന്‍റെ ആത്മഹത‍്യാക്കുറിപ്പ് പുറത്ത്

ന‍്യൂയോർക്കിലെ ഒരു ജഡ്ജിയാണ് ആത്മഹത‍്യാക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.
sex offender jeffrey epstein suicide note out

ജെഫ്രി എപ്സ്റ്റീൻ

Updated on

വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍റേതെന്ന് കരുതപ്പെടുന്ന ആത്മഹത‍്യാക്കുറിപ്പ് പുറത്തുവിട്ടു. മാസങ്ങൾ നീണ്ട അന്വേഷണത്തിലും കണ്ടെത്താൻ സാധിക്കാതെ പോയ ഈ കുറിപ്പ് ന‍്യൂയോർക്കിലെ ഒരു ജഡ്ജിയാണ് പുറത്തുവിട്ടിരിക്കുന്നത്.

സംഭവം പുറത്തുവന്നതിനു പിന്നാലെ ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. 2019ൽ ജയിലിൽ വച്ചാണ് എപ്സ്റ്റീൻ മരണപ്പെട്ടതെങ്കിലും അദ്ദേഹത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ഗൂഢാലോചന സിദ്ധാന്തങ്ങൾ നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്.

ജയിലിൽ താൻ മാസങ്ങളോളം പീഡിപ്പിക്കപ്പെട്ടതായും ഉദ‍്യോഗസ്ഥർ കാര‍്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്നുമാണ് എപ്സ്റ്റീൻ കുറിപ്പിൽ ഉന്നയിക്കുന്നത്. മാസങ്ങളോളം അവർ അന്വേഷിച്ചു. ഒന്നും കണ്ടെത്താനായില്ല. വിട പറ‍യാൻ സമയം തെരഞ്ഞെടുക്കാൻ സാധിക്കുന്നത് ആനന്ദമാണ്. എപ്സ്റ്റീൻ ആത്മഹത‍്യാക്കുറിപ്പിൽ കുറിച്ചു. എപ്സ്റ്റീൻ തന്നെയാണോ ഈ കുറിപ്പ് എഴുതിയതെന്ന കാര‍്യം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

15 വർഷം മുൻപ് ചെയ്ത കുറ്റങ്ങളെ പറ്റി കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കത്ത് ഒരു പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ‍്യമമായ എഎഫ്പി പറയുന്നത്. കേസിൽ വിചാരണ നേരിടുന്നതിനിടെ 2019 ഓഗസ്റ്റ് 10നാണ് എപ്സ്റ്റീനെ ജയിലിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

logo
Metro Vaartha
www.metrovaartha.com