വ്യോമപ്രതിരോധ കരുത്തിനു മൂർച്ച കൂട്ടി ഇറാൻ

ഇത്തവണ തകർത്തത് രണ്ടു യുഎസ് എംക്യു-9 ഡ്രോണുകൾ
This time, two US MQ-9 drones were destroyed.

ഇത്തവണ തകർത്തത് രണ്ടു യുഎസ് എംക്യു-9 ഡ്രോണുകൾ

Updated on: 

ടെഹ്റാൻ : ഹോർമൂസ് കടലിടുക്കിനു മുകളിൽ വച്ച് രണ്ടു യുഎസ് എംക്യു-9ഡ്രോണുകൾ വെടി വച്ച് ഇട്ടതായി അവകാശപ്പെട്ട് ഇറാൻ സൈന്യം. തങ്ങളുടെ പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഇത് തകർത്തതെന്ന് റവല്യൂഷനറി ഗാർഡ്സ് വ്യക്തമാക്കി.

പ്രതികരിക്കാതെ അമെരിക്ക

ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനു ശേഷം വെടി വച്ചിടുന്ന 58ാമെത്തെ എംക്യു-9 ഡ്രോൺ ആണ് ഇതെന്നാണ് ഇറാന്‍റെ അവകാശ വാദം. എന്നാൽ അമെരിക്ക ഈ വാദത്തോട് പ്രതികരിച്ചിട്ടില്ല.

അമെരിക്കയ്ക്ക് വൻ നഷ്ടം

മൂന്ന് കോടി ഡോളറിനും അഞ്ച് കോടി ഡോളറിനും ഇടയിൽ വിലമതിക്കുന്ന ഈ ഡ്രോണുകളുടെ നഷ്ടം അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ്. ഇറാനിലെ സൈനിക നടപടികൾക്കിടെ അമേരിക്കയ്ക്ക് 45 എംക്യു-9 ഡ്രോണുകൾ നഷ്ടമായതായി ‘ദ് വാഷിങ്ടൻ പോസ്റ്റ്’ ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു.

എംക്യു-9 ഡ്രോണുകൾ- സവിശേഷതകൾ

പ്രെഡേറ്റർ എന്നും അറിയപ്പെടുന്ന ഈ ഡ്രോണുകൾ ജനറൽ അറ്റോമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസ് ആണ് നിർമ്മിക്കുന്നത്. നിരീക്ഷണത്തിനും രഹസ്യവിവര ശേഖരണത്തിനും കൃത്യതയാർന്ന വ്യോമാക്രമണത്തിനും ഉപയോഗിക്കുന്ന ഇവയ്ക്ക് 27 മണിക്കൂറിലധികം തുടർച്ചയായി പറക്കാനും 1,700 കിലോഗ്രാം വരെ ആയുധങ്ങൾ വഹിക്കാനും ശേഷിയുണ്ട്. സാറ്റലൈറ്റ് വഴി നിയന്ത്രിക്കാവുന്ന ഇവ 50,000 അടി ഉയരത്തിൽ മണിക്കൂറിൽ 480 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.