ഒക്ടോബർ ഏഴിന്‍റെ ബാക്കി പത്രങ്ങൾ...

ഇസ്രയേലിനെ ആക്രമിച്ച ആറായിരത്തോളം ഭീകരരിൽ മൂന്നിൽ രണ്ടു ഭാഗത്തെയും വധിച്ചതായി ഐഡിഎഫ്
A militant from the Izz al-Din al-Qassam Brigades, the armed wing of the Hamas movement, gestures inside an underground tunnel in Gaza.

ഹമാസ് പ്രസ്ഥാനത്തിന്‍റെ സായുധ വിഭാഗമായ ഇസ് എൽ-ദീൻ അൽ-ഖസ്സാം ബ്രിഗേഡിലെ ഒരു ഭീകരൻ ഗാസയിലെ ഒരു ഭൂഗർഭ തുരങ്കത്തിനുള്ളിൽ ആംഗ്യം കാണിക്കുന്നു.

file photo

Updated on: 

റീന വർഗീസ് കണ്ണിമല

വീണ്ടുമൊരു ഒക്റ്റോബർ ഏഴ്. മൂന്നു വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് വീടുകളിൽ മാതൃ സുരക്ഷിതത്വം ആവോളം അനുഭവിച്ച് ഉറങ്ങിക്കിടന്ന ഇസ്രയേലിലെ പൈതങ്ങളെ അടക്കം ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയതും അതിക്രൂരമായി കൊല ചെയ്തതും. ഇസ്രയേൽ ഒന്നും മറക്കില്ല, അവർ ക്ഷമിക്കുകയുമില്ല. ഇന്നിപ്പോൾ ഇസ്രയേലിനെ ആക്രമിച്ച ആറായിരത്തോളം ഭീകരരിൽ മൂന്നിൽ രണ്ടു ഭാഗത്തെയും നരകപാതാളത്തിലേയ്ക്ക് അയച്ചതായി ഐഡിഎഫ് അറിയിച്ചിരിക്കുന്നു. ഇനി ബാക്കിയുള്ളത് രണ്ടായിരം ഹമാസ് ഭീകരർ. അവരിൽ ഓരോരുത്തരെയും ഇപ്പോഴും കണ്ടു പിടിച്ച് വധിച്ചു കൊണ്ടിരിക്കുകയാണ് ഐഡിഎഫ് ചുണക്കുട്ടികൾ.

ഇസ്രയേൽ മന്ത്രിസഭയ്ക്കു മുന്നിലാണ് ഐഡിഎഫിന്‍റെ മിലിട്ടറി ഇന്‍റലിജൻസ് മേധാവി മേജർ ജനറൽ ഷ്ലോമി ബൈൻഡർ ഈ വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ ഞാ‍യറാഴ്ച വൈകിട്ടാണ് സുരക്ഷാ മന്ത്രിസഭയിൽ അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. 2023 ഒക്റ്റോബർ ഏഴിന് ഗാസയിൽ നിന്നും അതിർത്തി കടന്ന് ഇസ്രയേലിലേയ്ക്കു നുഴഞ്ഞു കയറിയ ആറായിരം പേരിൽ നാലായിരവും കൊല്ലപ്പെട്ടതായി ഞായറാഴ്ച നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ, ഡെനിസ് ഫെനേരി എന്ന മാനുഷിക സഹായ സംഘടനയുടെ ഡയറക്റ്ററായി വേഷമിട്ട ഹമാസിൽ നിന്നുള്ള നുഖ്ബ ഭീകരൻ സഖർ നബിൽ മൂസ ക്വയ്‌സിയെ കൊലപ്പെടുത്തിയതായി ഐഡിഎഫ് പ്രഖ്യാപിച്ചു.

IDF Military Intelligence Chief Major General Shlomi Binder

ഐഡിഎഫ് മിലിട്ടറി ഇന്‍റലിജൻസ് മേധാവി മേജർ ജനറൽ ഷ്ലോമി ബൈൻഡർ

വെള്ളിയാഴ്ച അതിരാവിലെ, ഹമാസിന്‍റെ സൈനിക വിഭാഗത്തിലെ നുഖ്ബ പ്ലാറ്റൂൺ കമാൻഡറും ഒക്റ്റോബർ ഏഴിന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ ഭീകരരിലൊരാളുമായ ഇബ്രാഹിം മുസ്തഫ സുലൈമാൻ അബു ഒവൈമറിനെ സൈന്യം കൊലപ്പെടുത്തി.വാരാന്ത്യത്തിൽ, സൈന്യം രണ്ട് ഇസ്ലാമിക് ജിഹാദ് റോക്കറ്റ് അറേ കമാൻഡർമാരെ കൊലപ്പെടുത്തി.

ഗാസ മുനമ്പിൽ ഹമാസിന്‍റെ നേതാവായി യഹ്‌യ സിൻവാറിന്‍റെ പിൻഗാമിയായ അലി അൽ-അമൂദിയെ കൊല്ലാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.ആക്രമണത്തിൽ അമൗദി കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ പദവിയെക്കുറിച്ച് ഇസ്രായേൽ മാധ്യമങ്ങളിൽ പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണ് ഉള്ളത്.

IDF soldiers and a Merkava tank in southern Israel on the border with Gaza, November 11, 2024.

2024 നവംബർ 11-ന് ഗാസയുടെ അതിർത്തിയിലുള്ള തെക്കൻ ഇസ്രായേലിൽ ഐഡിഎഫ് സൈനികരും മെർക്കാവ ടാങ്കും.

(Credit: Michael Giladi/Flash90)

2025ലെ വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷം ഐഡിഎഫ് കുറഞ്ഞത് 420 ഹമാസ് ഭീകരരെയെങ്കിലും കൊന്നൊടുക്കിയതായാണ് ഐഡിഎഫിന്‍റെ എക്സ് പോസ്റ്റ് വ്യക്തമാക്കുന്നത്. എന്നാൽ ഗാസയിൽ പലസ്തീനികൾ താമസിക്കുന്ന എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ഇസ്രയേലിനോടു മൗന സഹകരണം പ്രകടിപ്പിച്ചു എന്ന സംശയത്തിന്‍റെ പേരിൽ ഹമാസ് ഭീകരർ നിരവധി പലസ്തീനികളെ കൊന്നൊടുക്കിയതായും റിപ്പോർട്ടുകളുണ്ട്.

2023 ഒക്റ്റോബർ ഏഴിന് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേലിനു നഷ്ടപ്പെട്ടത്1,318 ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥരെയാണ്. ഇസ്രേയൽ പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച കണക്കിലാണ് ഇതുള്ളത്. ഐഡിഎഫ്, ഇസ്രായേൽ പോലീസ്, ഷിൻ ബെറ്റ് (ഇസ്രായേൽ സുരക്ഷാ ഏജൻസി), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, സുരക്ഷാ കോർഡിനേറ്റർമാർ, പ്രാദേശിക പ്രതികരണ ടീം അംഗങ്ങൾ എന്നിവയിൽ നിന്നുള്ള വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു.

Those who have fallen for survival

നിലനിൽപിനായി കൊഴിഞ്ഞടർന്നവർ

ഗാസ മുനമ്പ്, ലെബനൻ, വെസ്റ്റ് ബാങ്ക് എന്നിവയുൾപ്പെടെ എല്ലാ മുന്നണികളിലും വീരമൃത്യു വരിച്ചവരുടെ എണ്ണം ഇതിൽ ഉൾപ്പെടുന്നു.യുദ്ധം ആരംഭിച്ചതിനുശേഷം സേവനത്തിൽ ഒരാളെ നഷ്ടപ്പെട്ട 7,150 ൽ അധികം ആളുകളെ ബന്ധുക്കളായി ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്, ഇതിൽ 2,143 മാതാപിതാക്കൾക്ക് മക്കളെ നഷ്ടപ്പെട്ടു. 355 ഭാര്യമാർക്ക് തങ്ങളുടെ ഭർത്താക്കന്മാരെ നഷ്ടപ്പെട്ടു വൈധവ്യം പേറേണ്ടി വന്നു. 880 പേർ അനാഥരായി.

യുദ്ധത്തിൽ ഒരു സഹോദരനെ നഷ്ടപ്പെട്ട 3772 പേർ ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു.2025 ഒക്റ്റോബർ പത്തിന് ഗാസ മുനമ്പിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും മുനമ്പിലെ ബഫർ സോൺ നിർവചിക്കുന്ന മഞ്ഞ രേഖയിൽ നിരവധി ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com