ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാൻസർ; എല്ലുകളിലേക്കും ബാധിച്ചു

വളരെ വേഗത്തിൽ പടരുന്ന ഇനത്തിൽ പെട്ട അർബുദമാണ് 82കാരനായ ബൈഡന് ബാധിച്ചിരിക്കുന്നത്.
Joe Biden diagnosed with Prostate cancer

ജോ ബൈഡൻ

Updated on

ന്യൂയോർക്ക്: യുഎസ് മുൻ പ്രസിഡന്‍റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചു. ബൈഡന്‍റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ക്യാൻസർ രോഗം ഗുരുതരമായ അവസ്ഥയിലാണെന്നും വളരെ വേഗത്തിൽ പടരുന്ന ഇനത്തിൽ പെട്ട അർബുദമാണ് 82കാരനായ ബൈഡന് ബാധിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ ഉണ്ട്. പത്തിൽ 9 ഗ്ലീസൺ സ്കോർ ആണ് ബൈഡന്‍റെ അസുഖത്തിന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇത് ഗുരുതരാവസ്ഥയാണ്. എന്നാൽ അസുഖം നിയന്ത്രിക്കാൻ സാധിക്കുമെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട്. മൂത്രസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. പിന്നീടാണ് ക്യാൻസർ സ്ഥിരീകരിച്ചത്. ക്യാൻസർ എല്ലുകളിലേക്കും വ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com