ലോകസുന്ദരി പട്ടം നേടി ചെക് സുന്ദരി ക്രിസ്റ്റിന പ്രിസ്കോവ

ലെബനനെ പ്രതിനിധീകരിച്ചിരുന്ന യസ്മീന സെയ്ടൂൺ ഫസ്റ്റ് റണ്ണർ അപ്പായി
മുൻ ലോക സുന്ദരി  കരോലിന ബീലാവ്സ്ക
മുൻ ലോക സുന്ദരി കരോലിന ബീലാവ്സ്ക

മുംബൈ: ഈ വർഷത്തെ മിസ് വേൾഡ് മത്സരത്തില് കിരീടം ചൂടി ചെക് റിപ്പബ്ലിക് സുന്ദരി ക്രിസ്റ്റിന പ്രിസ്കോവ. ശനിയാഴ്ച മുംബൈയിൽ നടന്ന മത്സരത്തിലാണ് ക്രിസ്റ്റിന കിരീടം ചൂടിയത്. മുൻ ലോക സുന്ദരി കരോലിന ബീലാവ്സക ക്രിസ്റ്റിനയെ കിരീടം അണിയിച്ചു. മോഡൽ ആയി ജോലി ചെയ്യുന്ന ക്രിസ്റ്റീന നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദ വിദ്യാർഥിയാണ് ക്രിസ്റ്റീന. ലെബനനെ പ്രതിനിധീകരിച്ചിരുന്ന യസ്മീന സെയ്ടൂൺ ഫസ്റ്റ് റണ്ണർ അപ്പായി. 28 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ലോ സുന്ദരി മത്സരത്തിന് വേദിയാകുന്നത്.

ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും ഫെമിന മിസ് ഇന്ത്യ ജേതാവ് സിനി ഷെട്ടിക്ക് ആദ്യ നാലു സ്ഥാനങ്ങളിൽ എത്താൻ പോലും സാധിച്ചില്ല. 112 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്.

12 പേർ അടങ്ങുന്ന പാനലാണ് വിജയിയെ തെരഞ്ഞെടുത്തത്. സിനിമാ നിർമാതാവ് സാജി നാദിയാവാല, നടിമാരായ കൃതി സനോൻ, പൂജ ഹെഗ്ഡെ, ക്രിക്കറ്റ് താരം ഹർഭജൻ സിങ്, മാധ്യമപ്രവർത്തകനായ രജത് ശർമ, സാമൂഹ്യ പ്രവർത്തന രംഗത്തു നിന്നുള്ള അമൃത ഫഡ്നാവിസ്, ബെന്നെറ്റ് കോൾമാൻ ആൻഡ് കോ ലിമിറ്റഡ് എംഡി വിനീത് ജയിൻ, മിസ് വേൾഡ് ഓർഗനൈസേഷൻ ചെയർപേഴ്സൺ ജൂലിയ മോർലി, മാനുഷി ചില്ലാർ അടക്കമുള്ള മൂന്ന് മുൻ ലോകസുന്ദരികൾ എന്നിവരായിരുന്നു പാനലിൽ ഉണ്ടായിരുന്നത്. ജാമിൽ സൈദിയാണ് പരിപാടി അവതരിപ്പിച്ചത്.

Trending

No stories found.

Latest News

No stories found.