

കുവൈത്ത്: കുവൈറ്റിന്‍റെ അമീറായ (രാജാവ്) ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
2020ല്‍ കുവൈറ്റ് അമീര്‍ ആയി ചുമതലയേറ്റ ശേഷം പല തവണ ആരോഗ്യകാരണങ്ങളാല്‍ പൊതുരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു ശൈഖ് നവാഫ്. കിരീടവകാശിയാണ് രാജ്യത്തിന്റെ ദൈനംദിന ഭരണകാര്യങ്ങള്‍ നോക്കുന്നത്. നേരത്തെ ചികില്‍സയ്ക്ക് വേണ്ടി അദ്ദേഹം അമേരിക്കയില്‍ പോയിരുന്നു. ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ മരണ ശേഷമാണ് ശൈഖ് നവാഫ് കുവൈത്ത് അമീര്‍ ആയി ചുമതലയേറ്റത്.