ഫ്രീമോണ്ടിലെ ആദ്യ ഇന്ത്യൻ മേയർ രാജ് സൽവാന് പുതിയ ചുമതല

യുഎസ് കോൺഫറൻസ് ഒഫ് മേയേഴ്സിന്‍റെ ടൂറിസം, ആർട്സ്, പാർക്ക്സ്, എന്‍റർടൈൻമെന്‍റ് ആൻഡ് സ്പോർട്സ് കമ്മിറ്റിയുടെ വൈസ് ചെയർ ഫൊർ പാർക്ക്സ് ആയിട്ടാണ് നിയമനം
 Raj Salwan,  first Indian mayorFremont, takes  new role

ഫ്രീമോണ്ടിലെ ആദ്യ ഇന്ത്യൻ മേയർ രാജ് സൽവാന് പുതിയ ചുമതല

Updated on

യുഎസ് കോൺഫറൻസ് ഒഫ് മേയേഴ്സിന്‍റെ ടൂറിസം, ആർട്സ്, പാർക്ക്സ്, എന്‍റർടൈൻമെന്‍റ് ആൻഡ് സ്പോർട്സ് കമ്മിറ്റിയുടെ വൈസ് ചെയർ ഫൊർ പാർക്ക്സ് ആയി ഫ്രീമോണ്ട് മേയർ രാജ് സൽവാനെ നിയമിച്ചു. മറ്റ് നഗരങ്ങളിലെ നല്ല മാതൃകകൾ പഠിക്കാനും, പുതിയ പങ്കാളിത്തങ്ങളും ഫണ്ടുകളും കണ്ടെത്തി ഫ്രീമോണ്ടിനെ കൂടുതൽ വികസനത്തിലേയ്ക്കു നയിക്കാനും ഈ പുതിയ ചുമതല സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രീമോണ്ടിനെ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മികച്ചൊരു കേന്ദ്രമാക്കി മാറ്റാനും താൻ താൽപര്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. 2024 ഡിസംബറിലാണ് രാജ് സൽവാൻ ഫ്രീമോണ്ടിന്‍റെ മേയറായി ചുമതലയേറ്റത്. ഫ്രീമോണ്ടിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ മേയറായ അദ്ദേഹം, മുൻപ് കൗൺസിൽ അംഗം, വൈസ് മേയർ തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. മൃഗഡോക്റ്റർ കൂടിയായ അദ്ദേഹം ഒരു ചെറുകിട സംരംഭകൻ കൂടിയാണ്.

logo
Metro Vaartha
www.metrovaartha.com