എണ്ണ അഴിമതി; മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ രണതുംഗയെ അറസ്റ്റ് ചെയ്യാനൊരുങ്ങി ശ്രീലങ്ക

നിലവിൽ അർജുന രണതുംഗ വിദേശത്താണ്.
Lanka to arrest arjuna ranatunga over oil scam

അർജുന രണതുംഗ

Updated on

കൊളംബോ: എണ്ണ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ അർജുന രണതുംഗയെ അറസ്റ്റ് ചെയ്യാനൊരുങ്ങി ശ്രീലങ്ക. പെട്രോളിയം മന്ത്രിയായിരുന്ന കാലത്ത് ദീർഘകാല കരാറുകൾ നൽകുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തി 23.5 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ അർജുന രണതുംഗ വിദേശത്താണ്.

അദ്ദേഹം തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കമ്മിഷൻ കൊളംബോ മജിസ്ട്രേറ്റ് അസങ്ക ബൊധരഗമ അറിയിച്ചു. രണതുംഗയുടെ മുതിർന്ന സഹോദരൻ ധമ്മിക രണതുംഗയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു. സിലോൺ പെട്രോളിയം കോർപ്പറേഷന്‍റെ മുൻ ചെയർമാനായിരുന്നു ധമ്മിക രണതുംഗ.

യുഎസിന്‍റെയും ലങ്കയുടെയും ഇരട്ട പൗരത്വമുള്ള ധമ്മികയ്ക്ക് മജിസ്ട്രേറ്റ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മാർച്ച് 13നാണ് കേസിൽ ഇനി വാദം കേൾക്കുക. രണതുംഗയുടെ മറ്റൊരു സഹോഗദരൻ പ്രസന്നയെ കഴിഞ്ഞ മാസം ഇൻഷുറൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com