
സാഹിത്യ നൊബേൽ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്
സ്റ്റോക്ക്ഹോം: 2025ലെ സാഹിത്യ നൊബേൽ പുരസ്കാരം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്.
അപ്പോകലിപ്പ്റ്റിന്‍റെ ഭീകരതയ്ക്കുള്ളിൽ നിന്ന് കലയുടെ ശക്തി വർധിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ വീക്ഷണങ്ങൾ ഉൾക്കൊണ്ട "ഹെർഷ്റ്റ് 07769' എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്.
ജർമൻ ജനതയുടെ സാമൂഹികാവസ്ഥയെ കൃത്യതയോടെ വരച്ചുകാട്ടുന്നതിനാൽ സമകാലിക ജർമൻ നോവലുകളിൽ ഒന്നായി ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.
സ്വീഡിഷ് അക്കാഡമി നൽകുന്ന പുരസ്കാരത്തിനൊപ്പം ഏകദേശം പത്തു കോടി രൂപയാണ് (11 മില്യൻ സ്വീഡിഷ് ക്രോണർ) സമ്മാനത്തുക.