ജനസാന്ദ്രതയുള്ള സിവിലിയൻ പ്രദേശങ്ങളിൽ നിന്നു പോലും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഇറാൻ

ആരോപണവുമായി ഐഡിഎഫ്
Iran launches ballistic missiles even from densely populated civilian areas

ജനസാന്ദ്രതയുള്ള സിവിലിയൻ പ്രദേശങ്ങളിൽ നിന്നു പോലും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഇറാൻ 

file photo

Updated on

https://x.com/IDFFarsi/status/2031674422013071490?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2031674422013071490%7Ctwgr%5Ed0678dbdc00b4cac1877ebb96d26afd681d70083%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.timesofisrael.com%2Fliveblog-march-11-2026%2F

ഇറാനിലെ ജനസാന്ദ്രതയുള്ള സിവിലിയൻ പ്രദേശങ്ങളിൽ നിന്നും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുകയാണെന്നും ഇത് സാധാരണക്കാരെ അപകടത്തിൽ പെടുത്തുന്നു എന്നും ഐഡിഎഫ്.

സ്വന്തം പൗരന്മാരെ കരുതിക്കൂട്ടി കുരുതി കൊടുക്കുന്ന ഇറാന്‍റെ ഈ നയം മൂലം ഇത്തരം ബാലിസ്റ്റിക് മിസൈലുകൾക്കെതിരേ ലോഞ്ചറുകൾ ഉപയോഗിക്കുമ്പോഴും അവ നശിപ്പിക്കുമ്പോളും ഇറാനിയൻ സിവിലിയൻമാരെ നേരിട്ട് അപകടത്തിലാക്കുന്നതായും ഐഡിഎഫിന്‍റെ പേർഷ്യൻ ഭാഷാ വക്താവ് ലെഫ്റ്റനന്‍റ് കേണൽ (റെസ.) കമൽ പെൻഹാസി പറയുന്നു.

ഒരു പാലത്തിനടിയിലുള്ള ഒരു ലോഞ്ചറിൽ ആക്രമണം കാണിക്കുന്ന ദൃശ്യങ്ങളും സൈന്യം പ്രസിദ്ധീകരിച്ചു.

സിവിലിയൻമാർക്ക് ദുരിതം കുറയ്ക്കുന്നതിന് ഇസ്രയേൽ-യുഎസ് സൈന്യം പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇറാൻ സ്വന്തം ജനതയെ മരണത്തിലേയ്ക്കു തള്ളി വിടുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടരുകയാണ്. മിസൈൽ ലോഞ്ചറുകളിൽ നിന്ന് അകന്നു നിൽക്കണമെന്ന് ഇറാനിയൻ പൗരന്മാർക്ക് ഐഡിഎഫ് മുന്നറിയിപ്പു നൽകി.

logo
Metro Vaartha
www.metrovaartha.com