ആദ്യദിനത്തിൽ കറുത്ത പുക; വത്തിക്കാൻ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം നാളിലേക്ക്

133 കർദിനാൾമാരാണ് വോട്ടിങ്ങിൽ പങ്കെടുക്കുന്നത്.
Locals gather for red wine spritz and conclave watch in cardinal's hometown

ആദ്യദിനത്തിൽ കറുത്ത പുക; വത്തിക്കാൻ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം നാളിലേക്ക്

Updated on

വത്തിക്കാൻ സിറ്റി: മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് രണ്ടാം ദിനത്തിലേക്ക്. കോൺക്ലേവിന്‍റെ ആദ്യ ദിനം പോപ്പിനെ കണ്ടെത്താൻ സാധിക്കാഞ്ഞതിനെത്തുടർന്ന് ചാപ്പലിന്‍റെ പുകക്കുഴലിലൂടെ കറുത്ത പുക പുറത്തു വിട്ടിരുന്നു.

133 കർദിനാൾമാരാണ് വോട്ടിങ്ങിൽ പങ്കെടുക്കുന്നത്. കർദിനാൾമാരിൽ ഒരാൾ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടും വരെയോ അല്ലെങ്കിൽ 89 ബാലറ്റുകൾ നേടും വരെയോ തെരഞ്ഞെടുപ്പ് തുടരും.

അതേ സമയം സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ആയിരക്കണക്കിന് പേരാണ് പുതിയ പോപ്പ് ആരാകുമെന്നറിയുന്നതിനായി തടിച്ചു കൂടിയിരിക്കുന്നത്. വിശ്വാസികൾക്കായി വലിയൊരു ടിവി സ്ക്രീനും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com