യുഎസിൽ വെടിവയ്പ്പ്; കുട്ടികൾ അടക്കം 8 പേർ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു

തോക്കുമായെത്തിയ അക്രമി വീടുകൾ കയറിയിറങ്ങി വെടിയുതിർക്കുകയായിരുന്നു
louisiana shooting many died

യുഎസിൽ വെടിവയ്പ്പ്; കുട്ടികൾ അടക്കം 8 പേർ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു

representative image of police- pixabay

Updated on

ന‍്യൂയോർക്ക്: യുഎസിലെ ലൂയിസിയാനയിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പിൽ 8 കുട്ടികൾ കൊല്ലപ്പെടുകയും 2 സ്ത്രീകൾക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കൊല‍യാളിയെ പൊലീസ് വെടിവച്ചു കൊന്നു. ഒന്നിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്.

തോക്കുമായെത്തിയ അക്രമി വീടുകൾ കയറിയിറങ്ങി വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടികളിൽ ചിലർ ഇയാളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അക്രമിയെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

logo
Metro Vaartha
www.metrovaartha.com