കെനിയയില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു

ജോമോ കെനിയാത്ത അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോവുകയായിരുന്നു
Three Indians kidnapped in Kenya returned safely

കെനിയയില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു

Updated on

ന്യൂഡല്‍ഹി: കെനിയയില്‍ വച്ച് രണ്ട് പേര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതിനു ശേഷം സുരക്ഷിതമായി നാട്ടിലെത്തിച്ചതായി നെയ്റോബിയിലെ ഇന്ത്യന്‍ മിഷന്‍ അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വ്യാഴാഴ്ച 'എക്‌സ്'പ്ലാറ്റ്ഫോമില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെനിയന്‍ അധികൃതരുമായി പ്രത്യേകിച്ച് 'ഡയറക്റ്ററേറ്റ് ഒഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സു'മായി സഹകരിച്ചാണ് ഹൈക്കമ്മിഷന്‍ പ്രവര്‍ത്തിച്ചതെന്നും അവരുടെ വേഗത്തിലുള്ള നടപടികളും സജീവമായ സമീപനവും ഇതില്‍ നിര്‍ണായകമായെന്നും അധികൃതര്‍ അറിയിച്ചു.

നെയ്റോബിയിലെ ജോമോ കെനിയാത്ത അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. മനുഷ്യക്കടത്തെന്നു സംശയിക്കുന്ന കേസില്‍, തങ്ങളുടെ ഓപ്പറേഷന്‍സ് സപ്പോര്‍ട്ട് യൂണിറ്റ് ആറ് സംശയിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യുകയും മൂന്ന് ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്തുകയും ചെയ്തതായി കെനിയയുടെ ഡയറക്റ്ററേറ്റ് ഒഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് നേരത്തെ അറിയിച്ചിരുന്നു. അറസ്റ്റിലായവരില്‍ ഒരു ഇന്ത്യന്‍ പൗരനും രണ്ട് പാക്കിസ്ഥാന്‍ പൗരന്മാരും രണ്ട് കെനിയക്കാരും ഉള്‍പ്പെടുന്നു.

logo
Metro Vaartha
www.metrovaartha.com