''മദ്രസ വിദ‍്യാർഥികളെ ആവശ‍്യമനുസരിച്ച് ഉപയോഗിക്കും", പാക് പ്രതിരോധ മന്ത്രി

ഇന്ത‍്യ പാക്കിസ്ഥാൻ സംഘർഷം വർധിച്ചു വരുന്ന സാഹചര‍്യത്തിൽ പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു ഖവാജ ആസിഫ്
Madrasa students are second line of defence says khawaja asif

ഖവാജ ആസിഫ്

Updated on

ഇസ്ലാമാബാദ്: മദ്രസകളിൽ പഠിക്കുന്ന വിദ‍്യാർഥികളെ ആവശ‍്യമനുസരിച്ച് ഉപയോഗിക്കുമെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇന്ത‍്യ - പാക്കിസ്ഥാൻ സംഘർഷം വർധിച്ചു വരുന്ന സാഹചര‍്യത്തിൽ പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

"മദ്രസ വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ രണ്ടാം പ്രതിരോധ നിരയാണ്. അവരെ സമയമാവുമ്പോൾ ആവശ‍്യമനുസരിച്ച് 100 ശതമാനവും ഉപയോഗിക്കും"- ഖവാജ ആസിഫ് പറഞ്ഞു.

അതേസമയം, ഇന്ത‍്യയുടെ ഡ്രോൺ ആക്രമണം തടയാതിരുന്നത് മനഃപൂർവമാണെന്നും, പാക്കിസ്ഥാന്‍റെ സൈനിക ഉപകരണങ്ങൾ വച്ചിരിക്കുന്ന സ്ഥാനം വെളിപ്പെടുത്താതിരിക്കുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ഖവാജ ആസിഫ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com