മലാവി വൈസ് പ്രസിഡന്‍റ് സോളോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ മരിച്ചു

സോളോസിന്‍റെ ഭാര്യയും പാർട്ടി നേതാക്കളും അടക്കം 10 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു
സോളോസ് ക്ലോസ് ചിലിമ
സോളോസ് ക്ലോസ് ചിലിമ
Updated on

ലണ്ടൻ: മലാവി വൈസ് പ്രസിഡന്‍റ് സോളോസ് ക്ലോസ് ചിലിമ അടക്കം 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. 51 വയസ്സായിരുന്നു. മലാവി പ്രസിഡന്‍റ് ലസാറസ് ചക്‌വേരെയാണ് ടെലിവിഷൻ സന്ദേശത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. സോളോസിന്‍റെ ഭാര്യ മേരി, യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്‍റ് നേതാക്കൾ എന്നിവരുമുണ്ട്.

മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരത്തിനായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മസുസിവിവെ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് ലിലോങ്വേയിലേക്ക് തിരിച്ചു വിട്ടിരുന്നു.

അതിനു ശേഷം വിമാനത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. നിലവിൽ തകർന്നു വീണ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ വനത്തിൽ നിന്ന് കണ്ടെത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com