ഇന്ത്യയോട് മാപ്പ് ചോദിക്കുന്നുവെന്ന് മാലദ്വീപ് മുൻ പ്രസിഡന്‍റ്

ഇന്ത്യൻ സഞ്ചാരികൾ ദ്വീപിലേക്കു വരണമെന്നും നഷീദ് പറഞ്ഞു
മുഹമ്മദ് നഷീദ്
മുഹമ്മദ് നഷീദ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുയർന്ന ബഹിഷ്‌കരണ ആഹ്വാനം മാലദ്വീപിന്‍റെ ടൂറിസം മേഖലയെ ബാധിച്ചെന്ന് മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദ്. ഇന്ത്യൻ സഞ്ചാരികൾ ദ്വീപിലേക്കു വരണമെന്നും മാലദ്വീപ് ജനതയുടെ പേരിൽ താൻ ഇന്ത്യയോടു മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ മോദിയെ കണ്ടെന്നും മോദി ദ്വീപ് ജനതയ്ക്ക് അദ്ദേഹം എല്ലാ ആശംസകളും നേർന്നുവെന്നും മുഹമ്മദ് നഷീദ്.

പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നു ഞാൻ വിശ്വസിക്കുന്നു. ചൈനയുമായി ഉണ്ടാക്കിയത് പ്രതിരോധ കരാറല്ല, ആയുധ കരാറാണ്. പ്രസിഡന്‍റ് മുഹമ്മദ് മുയ്സു തോക്കിൻ കുഴലിലൂടെ ജനങ്ങളെ നിയന്ത്രിക്കാനാണു ശ്രമിക്കുന്നത്- മുഹമ്മദ് നഷീദ് കൂട്ടിച്ചേർത്തു.

സൈനികരെ പിൻവലിക്കണമെന്ന് മുയ്സു ആവശ്യപ്പെട്ടപ്പോൾ ഒരു എതിർപ്പും പറയാതെ ചർച്ചയ്ക്കു തയാറാകുകയായിരുന്നു ഇന്ത്യ. ദ്വീപിന് ഇനിയും ഇന്ത്യയുടെ സഹായം ആവശ്യമുണ്ടെന്നും നഷീദ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com