യൂറോപ്പിൽ പോയി താമസിക്കാം; ഇന്ത്യക്കാർക്കായി മാൾട്ടയുടെ ഗോൾഡൻ വിസ!

പങ്കാളികൾ, മക്കൾ, മാതാപിതാക്കൾ എന്നിവരെയും ഗോൾഡൻ വിസ പ്രകാരം മാൾട്ടയിൽ എത്തിക്കാൻ അപേക്ഷകന് ആകും.
Malta golden visa pr Europe

യൂറോപ്പിൽ പോയി താമസിക്കാം; ഇന്ത്യക്കാർക്കായി മാൾട്ടയുടെ ഗോൾഡൻ വിസ!

Updated on

യൂറോപ്പിൽ പോയി സെറ്റിൽഡ് ആകണമെന്നാണോ ആഗ്രഹം, എങ്കിൽ മാൾട്ട ഇന്ത്യക്കാർക്ക് നൽകുന്ന ഗോൾഡൻ വിസ പ്രയോജനപ്പെട്ടേക്കും. മാൾട്ടയുടെ ഗോൾഡൻ വിസയിലൂടെ യൂറോപ്പിൽ പോയി താമസിക്കണമെന്ന സ്വപ്നം നിയമപരമായി തന്നെ യാഥാർഥ്യമാകും. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് ആറ് മാസം കൊണ്ട് മാൾട്ടയിൽ സ്ഥിര താമസം ഉറപ്പാക്കുന്ന പദ്ധതിയാണിത്. അപേക്ഷ സ്വീകരിച്ചാൽ എത്ര കാലം വേണമെങ്കിലും നിങ്ങൾക്ക് മാൾട്ടയിൽ താമസിക്കും. ഷെങ്കൻ മേഖലകളിൽ യാത്ര ചെയ്യുകയും ഹ്രസ്വകാലം താമസിക്കുകയും ചെയ്യാം. പങ്കാളികൾ, മക്കൾ, മാതാപിതാക്കൾ എന്നിവരെയും ഗോൾഡൻ വിസ പ്രകാരം മാൾട്ടയിൽ എത്തിക്കാൻ അപേക്ഷകന് ആകും.

18 വയസു മുതൽ പ്രായമുള്ള ക്രിമിനൽ പശ്ചാത്തലമില്ലാത്ത വേണ്ടത്ര സാമ്പത്തിക സ്ഥിരക ഉള്ള ഇന്ത്യക്കാർക്ക് ഗോൾഡൻ വിസയ്ക്കായി അപേക്ഷിക്കാം. അപേക്ഷകൻ കുറഞ്ഞത് 500,000 യൂറോ ( 6.6 കോടി രൂപ)യുടെ സ്വത്ത് ഉണ്ടെന്ന് തെളിയിക്കണം. ഇതിൽ 1,50,000 യൂറോ (1.5 കോടി രൂപ) സാമ്പത്തിക സ്വത്ത് ആയി കാണിക്കണം. 37,000 യൂറോ( 37.88 ലക്ഷം) മാൾട്ടയിലെ വീട് വാങ്ങുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ ആയി നിക്ഷേപിക്കണം.

ഇതു കൂടാതെ അഡ്മിനിസ്ട്രേഷൻ ഫീസായി 60,000 യൂറോ ( 61.4 ലക്ഷം രൂപ) രണ്ട് ഘട്ടമായി അടയ്ക്കുകയും വേണം. പങ്കാളിയെയോ കുട്ടികളെയോ കൊണ്ടു പോകുന്നതിനായി കൂടുതൽ പണം അടയ്ക്കേണ്ടതായി വരും. പ്രോസസിങ്ങിന്‍റെ ആദ്യഘട്ടത്തിൽ അപേക്ഷകന് ഒരു വർഷത്തേക്ക് മാൾട്ടയിൽ താത്കാലികമായി താമസിക്കാൻ അനുവാദം ലഭിക്കും. പിന്നീട് അപേക്ഷ പൂർണമായും സ്വീകരിക്കപ്പെട്ടാൽ മാൾട്ടയിൽ സ്ഥിരതാമസക്കാരനാകാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com