കോട്ടിട്ട് ടൈ കെട്ടി കുളത്തിൽ ചാടി മംദാനി; എല്ലാ നിയമങ്ങളും ലംഘിച്ചു|Video

വേനൽക്കാലം തുടങ്ങുമ്പോൾ ഇത്തരത്തിലുള്ള പരിപാടികൾ ന്യൂയോർക്കിൽ സംഘടിപ്പിക്കാറുണ്ട്.
കോട്ടിട്ട് ടൈ കെട്ടി കുളത്തിൽ ചാടി മമദാനി; എല്ലാ നിയമങ്ങളും ലംഘിച്ചു

സൊഹ്‌റാൻ മംദാനി

Updated on

ന്യൂയോർക്ക്: കോട്ടും ടൈയും അണിഞ്ഞ് നീന്തൽക്കുളത്തിലേക്ക് എടുത്തു ചാടി ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി. നഗരത്തിലെ ഔട്ട്ഡോർ പൂൾ സീസണിന് തുടക്കമിട്ടു കൊണ്ടാണ് മേയർ കുളത്തിൽ ചാടിയത്. പക്ഷേ നീന്തൽക്കുളത്തിലെ ഡ്രസ് കോഡ് മുഴുവൻ തെറ്റിച്ചു കൊണ്ടാണ് മേയർ കുളത്തിൽ ചാടിയത്.

ഈസ്റ്റ് 114ാം സ്ട്രീറ്റഇലെ തോമസ് ജെഫേഴ്സൺ പൂളിലാണ് മേയർ ചാടിയത്. ഒപ്പം മാൻഹാട്ടൻ ബോറോ പ്രസിഡന്‍റ് ബ്രാഡ് ഹൊയ്‌ൽമാനുമുണ്ടായിരുന്നു. വേനൽക്കാലം തുടങ്ങുമ്പോൾ ഇത്തരത്തിലുള്ള പരിപാടികൾ ന്യൂയോർക്കിൽ സംഘടിപ്പിക്കാറുണ്ട്.

പക്ഷേ പത്തു വർഷത്തിനിടെ ആദ്യമായാണ് ഒരു മേയർ കുളത്തിൽ ചാടി ചടങ്ങിൽ പങ്കാളിയാകുന്നത്. കോട്ടും ടൈയും അണിഞ്ഞ് ഫുൾ ഫോർമൽ സ്യൂട്ടിൽ കുളത്തിൽ ചാടുന്ന വിഡിയോ മംദാനി എക്സിൽ പങ്കു വച്ചിട്ടുണ്ട്. സ്വിം സ്യൂട്ട് ധരിക്കാൻ അവർ പറഞ്ഞപ്പോൾ ഞാൻ കരുതി... എന്ന കുറിപ്പോടെയാണ് മംദാനി വിഡിയോ പങ്കു വച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com