ആരാധന മൂത്ത് ടിവി താരത്തെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാൻ പദ്ധതി; പ്രതിക്ക് ജീവപര്യന്തം തടവ്

ഒരു സെലിബ്രിറ്റിയെ തട്ടിക്കൊണ്ടു പോകുകയെന്നത് തന്‍റെ എക്കാലത്തെയും ആഗ്രഹമാണെന്ന് അബ്ഡക്റ്റ് ലവേഴ്സ് എന്ന ഓൺലൈൻ ഗ്രൂപ്പിൽ ഇയാൾ കുറിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ആരാധന മൂത്ത് ടിവി താരത്തെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാൻ പദ്ധതി; പ്രതിക്ക് ജീവപര്യന്തം തടവ്
Updated on

ലണ്ടൻ: ആരാധന മൂത്ത് ടെലിവിഷൻ താരത്തെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനും ആസൂത്രണം ചെയ്തയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. 37കാരനായ ഗാവിൻ പ്ലമ്പിനെയാണ് ശിക്ഷിച്ചിരിക്കുന്നത്. ടെലിവിഷൻ താരമായ ഹോളി വില്ലബിയെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. ജസ്റ്റിസ് എഡ്വാർഡ് മുറേയാണ് ശിക്ഷ വിധിച്ചത്.

തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടയാളാണ് ഗാവിൻ. ഒരു സെലിബ്രിറ്റിയെ തട്ടിക്കൊണ്ടു പോകുകയെന്നത് തന്‍റെ എക്കാലത്തെയും ആഗ്രഹമാണെന്ന് അബ്ഡക്റ്റ് ലവേഴ്സ് എന്ന ഓൺലൈൻ ഗ്രൂപ്പിൽ ഇയാൾ കുറിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

വില്ലബിയുടെ കഴുത്ത് അറുത്ത് കൊല്ലാനുള്ള പദ്ധതിയിൽ സഹായിക്കാമോ എന്നും ഇയാൾ ഓൺലൈൻ ഗ്രൂപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പിൽ രഹസ്യമായി തുടർന്നിരുന്ന അണ്ടർകവർ പൊലീസ് ഓഫിസർ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ഇയാളുടെ വീട് പരിശോധിച്ചപ്പോൾ ക്ലോറോഫോമും കൈകാലുകൾ ബന്ധിക്കാനുള്ള വസ്തുക്കളും അടക്കമുള്ളവയും കണ്ടെത്തി. വില്ലബിയുടെ ഭർത്താവിനെയും കുട്ടികളെയും കൊലപ്പെടുത്താനും ഇയാൾ പദ്ധതിയിട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com