ഭാര്യയെ കൊന്ന് 200 കഷ്ണമാക്കി പുഴയിലുപേക്ഷിച്ചു; ബ്രിട്ടനെ നടുക്കിയ കൊലക്കേസിൽ തിങ്കളാഴ്ച വിധി

ഭാര്യ മരിച്ചാൽ തനിക്കെന്തെല്ലാം ഗുണങ്ങൾ ലഭിക്കുമെന്നും, മരിച്ചവർ തന്നെ വേട്ടയാടുമോ എന്നും മെറ്റ്സൺ ഗൂഗിളിൽ തെരഞ്ഞിരുന്നു.
പ്രതി നിക്കോളാസ് മെറ്റ്സൺ, മരണപ്പെട്ട ഹോളി  ബ്രാംലി
പ്രതി നിക്കോളാസ് മെറ്റ്സൺ, മരണപ്പെട്ട ഹോളി ബ്രാംലി

ബാസിങ്ഗാം: ഭാര്യയെ കൊന്ന് 200 കഷ്ണങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ചും.. പിന്നെ സുഹൃത്തിന്‍റെ സഹായത്തോടെ പുഴയിലുപേക്ഷിച്ചു. ‍രക്തമുറയുന്ന കുറ്റകൃത്യം ചെയ്തതായി സമ്മതിച്ച് ബ്രിട്ടനിലെ 28കാരൻ. ലിങ്കൺ സ്വദേശിയായ നിക്കോളാസ് മെറ്റ്സൺ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുറ്റസമ്മതം നടത്തിയത്. ഭാര്യ ഹോളി ബ്രാംലിയെയാണ് മെറ്റ്സൺ അതിക്രൂരമായി കൊലപ്പെടുത്തിയത്. 2023 മാർച്ചിലായിരുന്നു കൊലപാതകം. കേസിൽ തിങ്കളാഴ്ച ലിങ്കൺ ക്രൗൺ കോടതി വിധി പ്രഖ്യാപിക്കും. ഭാര്യയെ എന്തിന് കൊന്നു എന്നതിനെക്കുറിച്ച് മെറ്റ്സൺ ഇതു വരെ യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല. 2021ലായിരുന്നു ഇരുവരുടെയും വിവാഹം.

മെറ്റ്സണിന്‍റെ പ്രത്യേക സ്വഭാവം കൊണ്ടു തന്നെ ഇരുവരും അകൽച്ചയിലായിരുന്നുവെന്നും വിവാഹബന്ധ വേർപ്പെടുത്താൻ ഉറച്ചിരിക്കുകയായിരുന്നുവെന്നും ബ്രാംലിയുടെ വീട്ടുകാർ പറയുന്നു. വിവാഹം കഴിഞ്ഞ് 16 മാസം പൂർത്തിയായപ്പോഴാണ് ലിങ്കണിലെ വീട്ടിൽ വച്ച് മെറ്റ്സൺ 26കാരിയായ ബ്രാംലിയെ കുത്തിക്കൊലപ്പെടുത്തിയത്. അതിനു ശേഷം മൃതദേഹം 200 കഷ്ണങ്ങളായി നുറുക്കി അടുക്കളയിലെ റഫ്രിജറേറ്ററിൽ സൂക്ഷിച്ചു. ഒരാഴ്ചയോളം കഴിഞ്ഞ് ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ഇവ പുഴയിലെറിഞ്ഞു. തന്നെ സഹായിക്കുന്നതിനായി ജോഷുവ ഹോൻകോക്ക് എന്ന സുഹൃത്തിന് 50 പൗണ്ടാണ് മെറ്റ്സൺ നൽകിയത്.

ബ്രാംലിയെ കാണാതായതായി വിവരം ലഭിച്ചതോടെ 2023 മാർച്ചിൽ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ അന്വേഷണത്തിനായി വീട്ടിലെത്തിയ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് മെറ്റ്സൺ ശ്രമിച്ചിരുന്നത്. മിക്കവാറും ബ്രാംലി വീട്ടിലെ കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്നുണ്ടാകുമെന്നെല്ലാമായിരുന്നു മെറ്റ്സണിന്‍റെ പ്രതികരണം. പക്ഷേ വീട്ടിൽ തെരച്ചിൽ നടത്തിയപ്പോൾ അമോണിയയുടെ രൂക്ഷഗന്ധവും അടുക്കളയിലെയും കുളിമുറിയിലെയും തുണികളിലെ രക്തക്കറയും തറയിലെ കറയും കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. തറയിൽ നിന്നു കണ്ടെത്തിയ കറ പരിശോധിച്ചപ്പോൾ രക്തത്തിന്‍റെ കറയാണെന്ന് തെളിഞ്ഞു. എന്നാൽ ബ്രാലി തന്നെ നിരന്തരമായി ഉപദ്രവിച്ചുവെന്നായിരുന്നു മെറ്റ്സൺ പൊലീസിനോട് പിന്നീട് പറഞ്ഞത്.

മാനസിക പ്രശ്നം പരിഹരിക്കുന്നതിനായി മാർച്ച് 19ന് ബ്രാംലി വീട്ടിൽ നിന്ന് പോയതായും ഇയാൾ പറഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പുഴയിൽ നിന്ന് പ്ലാസ്റ്റിക് ബാഗുകളിൽ കെട്ടിയ നിലയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആകെ 224 കഷ്ണങ്ങളാണ് പൊലീസിന് പുഴയിൽ നിന്ന് ലഭിച്ചത്. കിടപ്പുമുറിയിൽ കൊല നടത്തിയ ശേഷം കുളിമുറിയിൽ വച്ച് മൃതദേഹം വെട്ടിനുറുക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്. പിന്നീട് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൽ മെറ്റ്സൺ വലിയ പ്ലാസ്റ്റിക് ബാഗുകൾ ലിഫ്റ്റിൽ കയറ്റി പോകുന്നതും കണ്ടെത്താനായി. മെറ്റ്സണിന്‍റെ കംപ്യൂട്ടറും ഇന്‍റർനെറ്റും പൊലീസ് പരിശോധിച്ചു. ഭാര്യ മരിച്ചാൽ തനിക്കെന്തെല്ലാം ഗുണങ്ങൾ ലഭിക്കുമെന്നും, മരിച്ചവർ തന്നെ വേട്ടയാടുമോ എന്നും മെറ്റ്സൺ ഗൂഗിളിൽ തെരഞ്ഞിരുന്നു.

മുൻ പങ്കാളികളോട് മെറ്റ്സൺ ഇത്തരത്തിൽ ക്രൂരമായി പെരുമാറിയിരുന്നതായും ബന്ധുക്കൾ പറയുന്നു.

Trending

No stories found.

Latest News

No stories found.