

മാർക്കോ റുബിയോ
വാഷിങ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ മേയ് 23ന് ഇന്ത‍്യയിലെത്തും. നാലു ദിവസത്തെ സന്ദർശനത്തിനെത്തുന്ന മാർക്കോ ആദ‍്യമായാണ് ഇന്ത‍്യയിലേക്ക് വരുന്നത്. വ‍്യാപാരം, പ്രതിരോധം, ഊർജം എന്നീ മേഖലകളിലെ തുടർ സഹകരണം സംബന്ധിച്ച് മാർക്കോ ഇന്ത‍്യൻ ഉദ‍്യോഗസ്ഥരുമായി ചർച്ച നടത്തും.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് വക്താവ് ടോമി പിഗോട്ട് മാർക്കോ റുബിയോയുടെ ഇന്ത‍്യ സന്ദർശനം സ്ഥിരീകരിച്ചിട്ടുണ്ട്. കോൽക്കത്ത, ആഗ്ര, ജയ്പുർ, ഡൽഹി എന്നിവടങ്ങളിലും മാർക്കോ സന്ദർശിക്കുമെന്നും ടോമി പിഗോട്ട് അറിയിച്ചു. അമെരിക്കൻ പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് അധികാരമേറ്റ് ഒന്നര വർഷം പൂർത്തിയാകുമ്പോഴാണ് മാർക്കോ ഇന്ത‍്യ സന്ദർശിക്കാനൊരുങ്ങുന്നത്.