ഹാരി രാജകുമാരന്‍റെ ഭാര്യ മേഗന്‍റെ പിതാവ് അറസ്റ്റിൽ; ബാല ലൈംഗിക‌ പീഡന ചിത്രങ്ങൾ പിടിച്ചെടുത്തു

മേഗന്‍റെ അർധ സഹോദരനായ തോമസ് മാർക്കിൾ ജൂനിയറാണ് കുട്ടികളെ പീഡിപ്പിക്കുന്ന ചിത്രങ്ങൾ കണ്ടെത്തിയത്.
Meghan's estranged father arrested

തോമസ് മാർക്കിൾ സീനിയർ

Updated on: 

ടാംപ: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുസ്തകങ്ങളും കണ്ടെത്തിയതിനു പിന്നാലെ ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ മേഗന്‍റെ പിതാവ് അറസ്റ്റിൽ. 82 വയസുള്ള തോമസ് മാർക്കിൾ സീനിയർ ആണ് പിടിയിലായത്. തോമസിനെ വിലങ്ങണിയിച്ച് വീൽചെയറിൽ ആംബുലൻസിലേക്ക് കയറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ, പുസ്തകങ്ങൾ, സ്ലൈഡുകൾ, ഫിലിം നെഗറ്റീവ് എന്നിങ്ങനെ 78 ഇനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ചില ചിത്രങ്ങളിൽ കുട്ടികൾക്കൊപ്പമുള്ളത് തോമസ് ആണോയെന്ന് സംശയിക്കുന്നുവെന്നും ഇതു വളരെ ഗുരുതരമായ കുറ്റമാണെന്നും പൊലീസ് പറയുന്നു. കുറച്ചു കാലം മുൻപു വരെ തോമസ് ഫിലിപ്പീൻസിലായിരുന്നു താമസിച്ചിരുന്നത്. സ്ട്രോക്ക് ഉണ്ടായതിനെത്തുടർന്നാണ് ഇയാൾ യുഎസിലേക്ക് തിരിച്ചെത്തിയത്. ഫിലിപ്പീൻസിലുള്ള പഴയ വീട് വൃത്തിയാക്കുന്നതിനിടെ മേഗന്‍റെ അർധ സഹോദരനായ തോമസ് മാർക്കിൾ ജൂനിയറാണ് കുട്ടികളെ പീഡിപ്പിക്കുന്ന ചിത്രങ്ങൾ കണ്ടെത്തിയത്.

അയാൾ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വർഷങ്ങളോളം താൻ അച്ഛനെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു, ഇനി അതില്ല. അദ്ദേഹത്തിനെതിരെ മൊഴി നൽകാൻ അല്ലാതെ ഇനി ഒരിക്കലും പിതാവിനോട് സംസാരിക്കില്ലെന്നും മാർക്കിൾ ജൂനിയർ പറയുന്നു. പിതാവിനെതിരേയുള്ള ആരോപണങ്ങളിൽ അന്വേഷണം തുടരുമെന്നും പിതാവുമായുള്ള അകലത്തിനും, അദ്ദേഹം കുട്ടികളുമായി സമ്പർക്കം പുലർത്തുന്നത് അനുവദിക്കാതിരിക്കാനുള്ള തീരുമാനത്തിനും പിന്നിൽ ഒരേയൊരു കാരണമേയുള്ളൂ എന്ന് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുമെന്ന് കരുതുന്നുവെന്നും അത് കുട്ടികളെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നുവെന്നും മേഗൻ മുൻപ് പ്രതികരിച്ചിരുന്നു. മേഗനും ഹാരിയും തമ്മിലുള്ള വിവാഹത്തിൽ തോമസിനെ പങ്കെടുപ്പിച്ചിരുന്നില്ല. അതിനു ശേഷവും ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു. ബക്കിങ് ഹാം പാലസും തോമസുമായി അടുപ്പം സൂക്ഷിച്ചിരുന്നില്ല.