
മെക്സിക്കോയിൽ മഴ പെയ്യാനായി മുതലയെ വിവാഹം കഴിച്ച് മേയർ|Video
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ നന്മയ്ക്കു വേണ്ടി മുതലയെ വിവാഹം കഴിച്ച് മേയർ ഡാനിയർ ഗുട്ടറസ്. ഓക്സാക്ക സാൻ പെഡ്രോ ഹുവാമെലുല പട്ടണത്തിലെ മേയറാണ് ഗുട്ടറസ്. നിരവധി പേരാണ് ആഘോഷമായി നടത്തിയ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി എത്തിയത്. മുതലയെ വെളുത്ത ഗൗൺ ധരിപ്പിച്ചാണ് ചടങ്ങിനെത്തിച്ചത്.
മേയർ മുതലയുടെ നെറുകിൽ ചുംബിച്ച ശേഷം നൃത്തം ചെയ്യുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. പിന്നീട് നഗരത്തിലെ തെരുവുകളിലൂടെ വിവാഹഘോഷയാത്രയും നടത്തി.
പ്രകൃതിയുമായുള്ള നാടിന്‍റെ ആഴത്തിലുള്ള ബന്ധമാണ് ഇത്തരമൊരു ചടങ്ങിന്‍റെ അടിസ്ഥാനമെന്ന് നാട്ടുകാർ പറയുന്നു. 230 വർഷം പഴക്കമുള്ള ചടങ്ങാണിത്. വിവാഹസമയത്തെല്ലാം മുതലയുടെ വായ അടച്ചു കെട്ടിയ നിലയിലാണ്.