മരുഭൂമിയിൽ പൂത്തുലയുന്ന ലക്ഷക്കണക്കിന് ലില്ലിപ്പൂക്കൾ; അപൂർവ പ്രതിഭാസം|Video

അഞ്ചോ എട്ടോ ദിവസങ്ങൾക്കുള്ളിൽ അതികഠിനമായ വെയിലേറ്റ് മരുഭൂമിയിലെ ജലാംശം ഇല്ലാതാകുകയും പൂക്കൾ വാടിപ്പോകുകയും ചെയ്യും.
Millions of lilies in full bloom in the desert; a rare phenomenon | Video

മരുഭൂമിയിൽ പൂത്തുലയുന്ന ലക്ഷക്കണക്കിന് ലില്ലിപ്പൂക്കൾ; അപൂർവ പ്രതിഭാസം|Video

Updated on

പ്രകൃതി ഒരുപാട് അദ്ഭുതങ്ങൾ കാത്തു സൂക്ഷിച്ചിരിക്കുന്ന നാടാണ് നമീബിയ. ഏക്കറുകളോളം പരന്നു കിടക്കുന്ന മരുഭൂമിയിൽ ദിവസങ്ങൾ കൊണ്ട് നിറയെ ലില്ലിച്ചെടികൾ തളിർത്തു പൂത്തു നിൽക്കുന്ന അദ്ഭുത പ്രതിഭാസത്തിൽ മുങ്ങി നിൽക്കുകയാണിപ്പോൾ നമീബിയ. മൂന്നോ അഞ്ചോ വർഷങ്ങൾക്കിടയിൽ മാത്രം കാണപ്പെടുന്ന പ്രതിഭാസമാണിപ്പോൾ ഉണ്ടായിരിക്കുന്നത്. പെട്ടെന്ന് പെയ്യുന്ന മഴയിൽ മരുഭൂമി നനഞ്ഞു കുതിരുകയും വെള്ളം കെട്ടി നിൽക്കുകയും ചെയ്യുമ്പോളാണ് വർഷങ്ങളോളമായി മണ്ണിൽ ഉറങ്ങിക്കിടന്നിരുന്ന ലില്ലിച്ചെടികൾ വീണ്ടും തളിരിടുന്നത്.

മിക്കവാരും ഒരു രാത്രി കൊണ്ടായിരിക്കും ഇവ തല പൊക്കുക. പിന്നീട് ദിവസങ്ങൾക്കുള്ളിൽ പൂവിടുകയും ചെയ്യും. 70 ഹെക്റ്ററോളം പ്രദേശത്ത് പൂ വിരിഞ്ഞ് നിൽക്കുന്ന മനോഹരമായ കാഴ്ച ഇൻഡസ്ട്രിയലിസ്റ്റായ ഹർഷ് ഗോയങ്ക എക്സിലൂടെ പങ്കു വച്ചിട്ടുണ്ട്. ഒരു മില്യൺ പിങ്ക് നിറമുള്ള ലില്ലി പൂക്കളാണ് ഇവിടെ വിരിഞ്ഞു നിൽക്കുന്നത്. അഞ്ചോ എട്ടോ ദിവസങ്ങൾക്കുള്ളിൽ അതികഠിനമായ വെയിലേറ്റ് മരുഭൂമിയിലെ ജലാംശം ഇല്ലാതാകുകയും പൂക്കൾ വാടിപ്പോകുകയും ചെയ്യും. പക്ഷേ ചെടിയുടെ വിത്തുകൾ അവിടെ തന്നെ നിദ്രാവസ്ഥയിൽ തുടരും.

സാൻഡ്ഹോഫ് ഫാമിലാണ് ഈ പ്രതിഭാസം സംഭവിക്കാറുള്ളത്. പൂക്കൾ ഇല്ലാത്ത സമയത്തെല്ലാം സാൻഡ്ഹോഫ് വരണ്ടുണങ്ങി പൂർണമായും ജീവനില്ലാത്ത അവസ്ഥയിലായിരിക്കും. 15 മുതൽ 30 സെന്‍റീമീറ്റർ വരെ മഴ ലഭിക്കുകയും പ്രദേശത്തെ മണ്ണ് പൂർണമായും കുതിർന്ന് വെള്ളത്തിനടിയിലാകുകയും ചെയ്യുമ്പോഴാണ് വിത്തുകൾ വീണ്ടും തളിരിടുക. പൂവിട്ടാൽ ഇവിടേക്ക് പിന്നെ സന്ദർശകരുടെ ഒഴുക്കാണ്. വെള്ളത്തിനു മുകളിൽ നിറഞ്ഞു പൂത്തു നിൽക്കുന്ന ലില്ലികൾ അതി മനോഹരമായ കാഴ്ചയാണ്.

ഭൂമിയിലെ തന്നെ ഏറ്റവും ഹ്രസ്വമാ.യ ബൊട്ടാണിക്കൽ അദ്ഭുതങ്ങളിൽ ഒന്നാണിത്.

logo
Metro Vaartha
www.metrovaartha.com