

ദുബായിൽ മിസൈലിന്‍റെ അവശിഷ്ടം വീണ് പാക് പൗരൻ മരിച്ചു
Representative image
ദുബായ്: ദുബായിൽ തകർത്ത മിസൈലിന്‍റെ അവശിഷ്ടങ്ങൾ വീണ് പാക്കിസ്ഥാനി പൗരൻ മരിച്ചതായി റിപ്പോർട്ട്. അൽ ബാർഷ മേഖലയിലാണ് സംഭവം. മിസൈലിന്‍റെ അവശിഷ്ടം വാഹനത്തിലേക്ക് വീണതാണ് അപകടത്തിന് കാരണം. ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് മരിച്ചത്. ദുബായ് മറീനയിലെ ടവറിനു മുകളിൽ മിസൈൽ തകർത്തതായും മീഡിയ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്.