കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ച് 'ട്രംപ് ദി മാഡ് മാൻ'

കാരണം പോപ്പിനോടുള്ള പോരു കുത്ത്
' "Trump the Mad Man" cutsfunding Catholiccharity

കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ച് "ട്രംപ് ദി മാഡ് മാൻ'

file photo

Updated on

മയാമിയിലെ കാത്തലിക് ചാരിറ്റീസിന് നൽകി വന്ന 11 ദശലക്ഷം ഡോളറിന്‍റെ (ഏകദേശം 92 കോടി രൂപ) കരാറാണ് റദ്ദാക്കിയത്.

വാഷിങ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള പോര് മുറുകുന്നതിനിടെ കത്തോലിക്കാ സന്നദ്ധ സംഘടനകൾക്ക് നൽകി വന്നിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്‍റെ ധനസഹായം ട്രംപ് ഭരണകൂടം നിർത്തലാക്കി. മയാമിയിലെ കാത്തലിക് ചാരിറ്റീസിന് നൽകി വന്ന 11 ദശലക്ഷം ഡോളറിന്‍റെ(ഏകദേശം 92 കോടി രൂപ) കരാറാണ് റദ്ദാക്കിയത്.

അഭയാർഥി കുട്ടികളുടെ എണ്ണം കുറഞ്ഞതാണ് കാരണമെന്ന് ഔദ്യോഗിക വിശദീകരണവുമായി ഭരണകൂടം രംഗത്തെത്തിയെങ്കിലും മാർപ്പാപ്പയും ട്രംപും തമ്മിലുള്ള പരസ്യമായ പോരാണ് ഇതിനു പിന്നിലെന്നു കരുതപ്പെടുന്നു.

ഫണ്ട് നിലച്ചതോടെ 60 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഈ ചാരിറ്റി സ്ഥാപനം ഏതാനും മാസങ്ങൾക്കുള്ളിൽ പൂട്ടേണ്ടി വരുമെന്ന് സഭാ നേതാക്കൾ ആശങ്കപ്പെടുന്നു.

സമാധാനത്തിന് ആഹ്വാനം ചെയ്ത മാർപ്പാപ്പയെ കുറ്റകൃത്യങ്ങളോടു മൃദു സമീപനം സ്വീകരിക്കുന്നവൻ എന്ന് ട്രംപ് വിമർശിച്ചിരുന്നു. ലോകം ഏകാധിപതികളാൽ നശിക്കുകയാണെന്നായിരുന്നു മാർപ്പാപ്പയുടെ മറുപടി.

logo
Metro Vaartha
www.metrovaartha.com