

മൊജ്തബ ഖമനേയി
ടെഹ്റാൻ: ഇറാന്‍റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയുടെ ആരോഗ‍്യസ്ഥിതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. യുഎസും ഇസ്രയേലും സംയുക്തമായി ചേർന്ന് നടത്തിയ വ‍്യോമാക്രമണത്തിൽ ഖമനേയിയുടെ മുഖത്തിനും കാലിനും ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ഇറാനിലെ ഉന്നത അധികൃതർ ഇതുവരെ തയാറായിട്ടില്ല.
പരുക്കുകളുണ്ടെങ്കിലും അദ്ദേഹത്തിന് മനശക്തിക്ക് കുഴപ്പമൊന്നുമില്ല. ഭരണത്തിൽ അദ്ദേഹം സജീവമായി ഇടപെടുന്നുണ്ടെന്നാണ് വിവരം. മാർച്ച് 8ന് ഇറാന്‍റെ പരമോന്നത നേതാവായി നിയമിതനായ ശേഷം മൊജ്തബ ഖമനേയിയുടെ ചിത്രങ്ങളോ വിഡിയോകളോ പുറത്തുവന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്‍റെ പേരിൽ ചില പ്രസ്താവനകൾ ഇറാൻ പുറത്തിറക്കുകയും ചെയ്തിരുന്നു.