

മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി; 500 ഓളം പേർ മരിച്ചു
നയ്പിഡോ: ബംഗാൾ ഉൾക്കടലിൽ ബോട്ടുകൾ മറിഞ്ഞ് 500 മരണം. മ്യാൻമറിലെ റോഹിങ്ക്യൻ ന്യൂനപക്ഷങ്ങൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ ബംഗാൾ ഉൾക്കടലിൽ മറിഞ്ഞത്.
മ്യാൻമറിലെ രാഖൈൻ സംസ്ഥാനത്ത് നിന്നും അയേയാർവാഡി തീരത്തു നിന്നുമാണ് രണ്ട് ബോട്ടുകൾ യാത്ര തിരിച്ചത്.
ജൂൺ അവസാനത്തോടെ യാത്ര തിരിച്ച ആദ്യ ബോട്ടിൽ ഏകദേശം 250 പേരും, രണ്ടാമത്തെ ബോട്ടിൽ 280 പേരുമാണ് ഉണ്ടായിരുന്നത്. ബംഗ്ലാദേശിലെ കോക്സ് ബസാർ ക്യാംപുകളിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നു.
മോശം കാലാവസ്ഥയും ശക്തമായ മൺസൂൺ സാഹചര്യങ്ങളുമാണ് ബോട്ടുകൾ അപകടത്തിൽപ്പെടാൻ കാരണമെന്ന് ഐക്യരാഷ്ട്രസഭ പറയുന്നത്.