"വിവാഹദിനത്തിൽ ഭാര്യക്കൊപ്പമുള്ള നൃത്തം അമ്മ ഹൈജാക്ക് ചെയ്തു"; മാതാപിതാക്കളുമായി അടുപ്പമില്ലെന്ന് ബെക്കാമിന്‍റെ മകൻ

തനിക്കിനി മാതാപിതാക്കൾക്കൊപ്പം ചേരാൻ ആഗ്രഹമിച്ചെന്നും മറ്റാരുടെയും നിയന്ത്രണമില്ലാതെ സ്വന്തം നിലയിൽ ജീവിക്കുകയാണെന്നും ബ്രൂക്‌ലിൻ പറയുന്നു.
mother inappropriately dance with me, says brooklyn beckham

ബ്രൂക്‌ലിൻ ബെക്കാം, നിക്കോള പെൽറ്റ്സ്

Updated on

വാഷിങ്ടൺ: മാതാപിതാക്കളുമായുള്ള അകൽച്ചയുടെ കാരണങ്ങൾ വെളിപ്പെടുത്തി ഇംഗ്ലണ്ട് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്‍റെ മകൻ ബ്രൂക്‌ലിൻ ബെക്കാം. ബെക്കാമിന്‍റെ വിക്റ്റോറിയ ബെക്കാമിന്‍റെയും മൂത്ത മകനാണ് ബ്രൂക്‌ലിൻ. നിക്കോളയുമായുള്ള വിവാഹം ഉറപ്പച്ചതിനു ശേഷം തങ്ങളുടെ ബന്ധം തകർക്കാൻ മാതാപിതാക്കൾ ശ്രമിച്ചിരുന്നുവെന്നും വിവാഹദിനത്തിൽ തങ്ങൾക്കായി തയാറാക്കിയ റൊമാന്‍റിക് ഗാനത്തിനൊപ്പം അമ്മ വിക്റ്റോറിയ അനുചിതമായി തന്നോടൊപ്പം നൃ‌ത്തം ചെയ്ത് അതിഥികൾക്കു മുന്നിൽ പരിഹാസ്യനാക്കിയെന്നും ബ്രൂക്‌ലിൻ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. ആറു പേജ് നീണ്ട കുറിപ്പാണ് ബ്രൂക്‌ലിൻ പുറത്തു വിട്ടിരിക്കുന്നത്.

തനിക്കിനി മാതാപിതാക്കൾക്കൊപ്പം ചേരാൻ ആഗ്രഹമിച്ചെന്നും മറ്റാരുടെയും നിയന്ത്രണമില്ലാതെ സ്വന്തം നിലയിൽ ജീവിക്കുകയാണെന്നും ബ്രൂക്‌ലിൻ പറയുന്നു.

വിവാഹദിനത്തിൽ നിക്കോളയ്ക്കു വേണ്ടി ബുക്ക് ചെയ്തിരുന്ന വിവാഹവേഷം അമ്മ അവസാന നിമിഷത്തിൽ റദ്ദാക്കി. അതു മാത്രമല്ല ബെക്കാം എന്ന പേരിലുള്ള നിയമപരമായ അവകാശം ഇല്ലാതാക്കുന്നതിനായി ശ്രമിക്കുകയും ചെയ്തു. വിവാഹത്തിനു തൊട്ടു മുൻപുള്ള രാത്രിയിൽ നിക്കോള തങ്ങളുടെ രക്തമല്ലെന്നും നമ്മുടെ കുടുംബമല്ലെന്നും മാതാപിതാക്കൾ പറഞ്ഞു.

എന്ന് നിവർന്നു നിൽക്കാൻ തുടങ്ങിയോ അന്നു മുതൽ മാതാപിതാക്കൾ വ്യക്തിപരമായും പരസ്യമായും തങ്ങളെ ആക്രമിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ സഹോദരങ്ങൾ തങ്ങളെ ആക്രമിക്കുന്നുണ്ടെന്നും ബ്രൂക്‌ലിൻ ആരോപിച്ചു. 2022 ലാണ് അമെരിക്കൻ അഭിനേത്രിയായ നിക്കോളയെ ബ്രൂക്‌ലിൻ വിവാഹം കഴിച്ചത്. കോടീശ്വരനായ നെൽസൺ പെൽറ്റ്സിന്‍റെയും മുൻ മോഡൽ ക്ലൗഡിയ ഹെഫ്നർ പെൽറ്റ്സിന്‍റെയും മകളാണ് നിക്കോള.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com