
മിഷിഗണിലെ പള്ളിയിൽ വെടിവയ്പ്പ്; നിരവധി പേർ മരിച്ചു
ഗ്രാൻഡ് ബ്ലാങ്ക്: യുഎസിലെ മിഷിഗണിൽ ജനക്കൂട്ടത്തിനു നേരെയുണ്ടായ വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗ്രാൻഡ് ബ്ലാങ്കിലെ ചർച്ച് ഒഫ് ജീസസ് ക്രൈസ്റ്റി ഓഫ് ലാറ്റർ ഡേ സെയിന്‍റ്സിലാണ് വെടിവയ്പ്പുണ്ടായത്. പള്ളിയിൽ തീ പടർന്നു പിടിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
പള്ളിയിൽ നിന്ന് പുക ഉയരുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. അക്രമിയെ പിടി കൂടിയെന്നും നിലവിൽ അപകടാവസ്ഥ ഇല്ലെന്നും പൊലീസ് പറയുന്നു. എന്നാൽ അക്രമിയുടെ വിശദാംശങ്ങളോ മരണപ്പെട്ടവരുടെ വിശദാംശങ്ങളോ പുറത്തു വിട്ടിട്ടില്ല.