സൗദിയിൽ പെട്രോളിയം റിഫൈനറിയ്ക്കു നേരെ മിസൈൽ ആക്രമണം

ഒരാൾ കൊല്ലപ്പെട്ടു; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ഊർജ മന്ത്രാലയം
  Missile attack on a petroleum refinery in Saudi Arabia

സൗദിയിൽ പെട്രോളിയം റിഫൈനറിയ്ക്കു നേരെ മിസൈൽ ആക്രമണം

Updated on: 

റിയാദ്: സൗദി അറേബ്യയിലെ ജിസാൻ മേഖലയിലുള്ള പെട്രോളിയം റിഫൈനറിക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ നേപ്പാൾ സ്വദേശി മരിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ഊർജ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലെ ഏറ്റവും വലിയ റിഫൈനറിയായ റാസ് തനൂറയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ എണ്ണ ശുദ്ധീകരണ ശാലയിൽ തീ പിടിത്തമുണ്ടായി.

അഗ്നിശമന സേന ഉടന്‍ എത്തി തീ അണച്ചതിനാല്‍ വന്‍അപകടം ഒഴിവായി. ആക്രമണത്തെത്തുടര്‍ന്ന് റിഫൈനറിയിലെ ചില ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.സൗദിയിലെ വിമാനത്താവളങ്ങള്‍, എണ്ണപ്പാടങ്ങള്‍ , മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതി ആക്രമണം ശക്തമാക്കിയത്.മരിച്ച തൊഴിലാളിയുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അഗാധമായ അനുശോചനം അറിയിക്കുന്നതായും ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.