മ്യാൻമർ-തായ്‌ലൻഡ് ഭൂകമ്പം: മരണസംഖ്യ 1700 ആയി

3400 പേർ പരുക്കേറ്റ് ചികിത്സയിലാണ്.
Myanmar- Thailand earth quake, death

മ്യാൻമർ-തായ്‌ലൻഡ് ഭൂകമ്പം: മരണസംഖ്യ 1700 ആയി

Updated on

ബാങ്കോക്: മ്യാൻമർ-തായ്‌ലൻഡ് ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1700 ആയി ഉയർന്നു. തകർന്നു വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടിയിൽ ഇനിയും നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് നിഗമനം. തെരച്ചിൽ തുടരുകയാണ്. 3400 പേർ പരുക്കേറ്റ് ചികിത്സയിലാണ്. 300 ലധികം പേർക്കു വേണ്ടിയുള്ള തെരച്ചിലാണ് തുടരുന്നത്.

ആറ് റീജിയണുകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മാൻഡാലയ്ക്ക് സമീപമുള്ള നഗരത്തിൽ 80 ശതമാനം കെട്ടിടങ്ങളും തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. അപകടം നടന്ന പ്രദേശങ്ങളിലെ ആശയ വിനിമയം ഇപ്പോഴും സാധാരണ വേഗം കൈവരിച്ചിട്ടില്ല.

മരിച്ചവരുടെ എണ്ണം ഇനിയും വർധിക്കിനാണ് സാധ്യതയെന്ന് യുഎൻ ഏജൻസി പറയുന്നു. പരുക്കേറ്റവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നതിനാൽ എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനും ബുദ്ധിമുട്ടേറുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com