ജയശങ്കർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി

നീതീകരിക്കാനാവാത്ത ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് നന്ദി പറഞ്ഞ് സെലെൻസ്കി
 Jaishankar meets Zelensky

ജയശങ്കർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി

Updated on

കീവ്: യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിനു പിന്നാലെ യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളൊഡിമിർ സെലെൻസ്കിയെ സന്ദർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇപ്പോഴത്തെ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് ജയശങ്കർ അറിയിച്ചു.

Zelensky thanks India

ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് നന്ദി പറഞ്ഞ് സെലെൻസ്കി

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയുടെ പിന്തുണയ്ക്ക് സെലെൻസ്കി നന്ദി അറിയിച്ചു. സുപ്രധാന വിഷയങ്ങൾ ജയശങ്കറുമായി ചർച്ച ചെയ്തെന്നും നീതീകരിക്കാനാവാത്ത ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് നന്ദി പറയുന്നെന്നും സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു. ഇതു യുദ്ധത്തിനുള്ള സമയമല്ലെന്ന ഇന്ത്യൻ നിലപാട് സുവ്യക്തമെന്നും അദ്ദേഹം.

logo
Metro Vaartha
www.metrovaartha.com