നവാൽനിക്ക് വിട ചൊല്ലി കുടുംബം; അന്ത്യാഞ്ജലിയുമായി വൻ ജനാവലി

മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതിനു ശേഷം എട്ടു ദിവസങ്ങൾ കഴിഞ്ഞാണ് റഷ്യൻ സർക്കാർ നവാൽനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടു കൊടുത്തത്.
അലക്സി നവാൽനി
അലക്സി നവാൽനി
Updated on

മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെതിരേ നിരന്തരമായി പോരാടിയിരുന്ന അലക്സി നവാൽനിക്ക് വിട ചൊല്ലി കുടുംബം. വെള്ളിയാഴ്ച ബിറോസോവ്കോയ് ശ്മശാനത്തിലാണ് സംസ്കാരം നടത്തിയത്. മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതിനു ശേഷം എട്ടു ദിവസങ്ങൾ കഴിഞ്ഞാണ് റഷ്യൻ സർക്കാർ നവാൽനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടു കൊടുത്തത്. പല പള്ളികളെയും തങ്ങൾ സംസ്കാര ചടങ്ങുകൾ നടത്തുന്നതിനായി സമീപിച്ചെങ്കിലും അറസ്റ്റും ആക്രമണവും ഭയന്ന് ആരും അനുവാദം നൽകിയില്ലെന്ന് നവാൽനിയെ പിന്തുണയ്ക്കുന്നവർ പറയുന്നു. ഒടുവിൽ മറീനോയിലെ ദി ഐക്കൺ ഒഫ് ദി മദർ ഒഫ് ഗോഡ് സൂത്ത് മൈ സോറോസ് ചർച്ചാണ് സംസ്കാരത്തിന് അനുമതി നൽകിയത്. ആൾക്കൂട്ടം ഒഴിവാക്കാനായി പള്ളിയിലേക്കുള്ള വഴിയിൽ പൊലീസുകാരെ വിന്യസിച്ചിരുന്നു.

നവാൽനിയുടെ സംസ്കാരം അലങ്കോലമാക്കുന്നതിനായി റഷ്യൻ സർക്കാർ തന്നെ അറസ്റ്റു ചെയ്യുമെന്ന് ഭയക്കുന്നതായി നവാൽനിയുടെ വിധവ യൂലിയ ആരോപിച്ചിരുന്നു.

ഇപ്പോഴും നവാൽനിയുടെ മരണകാരണം എന്താണെന്ന് റഷ്യ പുറത്തു വിട്ടിട്ടില്ല. അറസ്റ്റ് സാധ്യത ഉണ്ടായിരുന്നിട്ടു പോലും നൂറു കണക്കിന് പേരാണ് നവാൽനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com