പുതിയ മാധ്യമ നിയമം: ലൈസൻസ് ആവശ്യമുള്ള മാധ്യമപ്രവർത്തനങ്ങളുടെ പട്ടിക പുറത്തുവിട്ട് യുഎഇ

ലൈസൻസില്ലാതെ ഈ പട്ടികയിൽ ഉള്ള മാധ്യമ പ്രവർത്തനങ്ങൾ നടത്തിയാൽ ആദ്യ തവണ 10,000 ദിർഹം പിഴ ഈടാക്കും.
New media law in UAE

പുതിയ മാധ്യമ നിയമം: ലൈസൻസ് ആവശ്യമുള്ള മാധ്യമപ്രവർത്തനങ്ങളുടെ പട്ടിക പുറത്തുവിട്ട് യുഎഇ

Updated on

ദുബായ്: യു എ ഇ യിൽ നിലവിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം ലൈസൻസ് ആവശ്യമുള്ള മാധ്യമ പ്രവർത്തന മേഖലകളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. യുഎഇ മീഡിയ കൗൺസിലിൽ നിന്നോ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്നോ ലഭിക്കുന്ന ലൈസൻസോ പെർമിറ്റോ ഇല്ലാതെ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ഇനി പറയുന്ന വിഭാഗങ്ങളിൽ ഉള്ള മാധ്യമ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല.

  • ഓൺ-ഡിമാൻഡ് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള റേഡിയോ, ടെലിവിഷൻ പ്രക്ഷേപണം

  • ഇലക്ട്രോണിക്, ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ

  • സിനിമകളും മറ്റ് കലാപരമായ ഉള്ളടക്ക പ്രദർശനങ്ങളും

  • വ്യക്തികളുടെ സോഷ്യൽ മീഡിയ പരസ്യം

  • വിദേശ പ്രസിദ്ധീകരണങ്ങൾ

  • പ്രാദേശിക, വിദേശ മാധ്യമ ഉള്ളടക്കത്തിന്‍റെ അച്ചടി, പ്രചാരണം, പ്രസിദ്ധീകരണം

  • കര, ആകാശ, സമുദ്ര ഫോട്ടോഗ്രാഫി പ്രവർത്തനങ്ങൾ

  • വിദേശ മാധ്യമ ഓഫീസുകൾ

  • വാർത്താ പ്ലാറ്റ്‌ഫോമുകൾ

  • പത്രങ്ങളും അച്ചടി പ്രസിദ്ധീകരണങ്ങളും

  • പുസ്തകമേളകൾ

  • വീഡിയോ ഗെയിമുകൾ

ലൈസൻസില്ലാതെ ഈ പട്ടികയിൽ ഉള്ള മാധ്യമ പ്രവർത്തനങ്ങൾ നടത്തിയാൽ ആദ്യ തവണ 10,000 ദിർഹം പിഴ ഈടാക്കും. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ 40,000 ദിർഹമായി ഉയരും.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, ഭരണ സംവിധാനത്തെ അനാദരിക്കൽ, തുടങ്ങിയ ഗുരുതര ലംഘനങ്ങൾക്ക് 1 മില്യൺ ദിർഹം വരെ പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com