

ന്യൂയോർക്കിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; 2 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
ആൽബനി: ന്യൂയോർക്കിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണതിനെത്തുടർന്ന് 2 പേർ മരിച്ചതായി റിപ്പോർട്ടുകൾ. 17-ലധികം പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെ നടന്ന അപകടത്തിന്റെ കാരണം വ്യക്തമല്ല.
തകർന്ന കെട്ടിടത്തിലുണ്ടായിരുന്നവരും നിർമാണ സ്ഥലത്തുണ്ടായിരുന്നവരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്നാണ് സൂചന. എത്ര ആളുകൾ അവിടെ ഉണ്ടായിരുന്നെന്നോ ഇനി എത്ര ആളുകളെ കണ്ടെത്താനുണ്ടെന്നോ വ്യക്തമല്ല.