വൈദ്യശാസ്ത്ര നൊബേൽ മൂന്നു പേർക്ക്

പ്രതിരോധ കോശങ്ങൾ എങ്ങനെയാണ് ഓട്ടോ ഇമ്യൂൺ രോഗങ്ങളിൽ നിന്ന് ശരീരത്തിന് സംരക്ഷണം നൽകുന്നതെന്നാണ് ഇരുവരും പഠനത്തിലൂടെ കണ്ടെത്തിയത്.
 Nobel Prize in medicine goes to 3 scientists for work on peripheral immune tolerance

വൈദ്യശാസ്ത്ര നൊബേൽ മൂന്നു പേർക്ക്

Updated on

സ്റ്റോക്ക്ഹോം: വൈദ്യശാസ്ത്ര രംഗത്തെ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മേരി ഇ. ബ്രങ്കോ, ഫ്രെഡ് റംസ്ഡെൽ, ഷിമോൺ സകഗുചി എന്നിവർക്കാണ് ഇത്തവണത്തെ നൊബേൽ പുരസ്കാരം. പ്രതിരോധ കോശങ്ങളെക്കുറിച്ചുള്ള പഠനമാണ് നൊബേലിന് അർഹരാക്കിയത്. പെരിഫെറൽ ഇമ്യൂൺ ടോളറൻസ് എന്ന വിഷയത്തിൽ റെഗുലേറ്ററി ടി കോശങ്ങൾ എന്നറിയപ്പെടുന്ന പ്രതിരോധ കോശങ്ങൾ എങ്ങനെയാണ് ഓട്ടോ ഇമ്യൂൺ രോഗങ്ങളിൽ നിന്ന് ശരീരത്തിന് സംരക്ഷണം നൽകുന്നതെന്നാണ് ഇരുവരും പഠനത്തിലൂടെ കണ്ടെത്തിയത്.

പുരസ്കാരം ഡിസംബർ 10ന് സമ്മാനിക്കും. ശരീരം പുറത്തു നിന്നുള്ള വസ്തുക്കളാണെന്ന് തെറ്റിദ്ധരിച്ച് സ്വന്തം കലകളെ തന്നെ ആക്രമിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂൺ ഡിസീസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com