

ചൂടിനെ പ്രതിരോധിക്കാൻ പട്ടി ഇറച്ചി സൂപ്പ് കഴിക്കൂ; ജനങ്ങൾക്ക് നിർദേശം നൽകി ഉത്തര കൊറിയ
representative image
പ്യോങ്‌യാങ്: കൊടും ചൂട് തുടരുന്നതിനിടെ പ്രതിരോധത്തിന്‍റെ ഭാഗമായി എല്ലാവരും പട്ടി ഇറച്ചി സൂപ്പ് കഴിക്കാൻ നിർദേശിച്ച് ഉത്തരകൊറിയ. ശരീരത്തിന് ചൂട് കാലത്ത് ഊർജവും പ്രോട്ടിനും ലഭിക്കാനായി ഉത്തരകൊറിയക്കാർ പൊതുവേ സൂപ്പുകൾ കഴിക്കാറുണ്ട്. ഇതിന്‍റെ ഭാഗമായാണ് നിർദേശം.
ചൂടു കൂടുന്നതിന് അനുസരിച്ച് കാർഡിയോവസ്‌കുലാർ അസുഖങ്ങൾ, പ്രമേഹം, ഹൈപ്പർതൈറോയ്ഡിസം എന്നിവ ഗുരുതരമായേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് കണക്കിലെടുത്താണ് പട്ടി ഇറച്ചി സൂപ്പ് കഴിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.
ഭരണകൂടം ഇതിനെ ദേശീയ ഭക്ഷണ സംസ്‌കാരത്തിന്‍റെ ഭാഗമായി പ്രോത്സാഹിപ്പിക്കുകയും പാചക മത്സരങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും, സാധാരണക്കാരായ വടക്കൻ കൊറിയക്കാർക്ക് ഇത് അവർക്ക് താങ്ങാനാവുന്നതിലും വിലപിടിപ്പുള്ള ഭക്ഷണമാണ്.
തണ്ണിമത്തൻ, വെള്ളരി, ചെറുപയർ എന്നീ സൂപ്പുകൾക്കൊപ്പമാണ് പട്ടി ഇറച്ചി സൂപ്പും കൊറിയ ശുപാർശ ചെയ്യുന്നത്. ഉത്തര കൊറിയ ഈ ഭക്ഷണം പ്രോത്സാഹിപ്പിക്കുമ്പോൾ, അയൽരാജ്യമായ ദക്ഷിണ കൊറിയ പട്ടി ഇറച്ചി വിൽപ്പനയും ഉപഭോഗവും പൂർണമായി നിരോധിക്കാനുള്ള നിയമം നടപ്പിലാക്കിവരികയാണ്.