ഓപ്പറേഷൻ സിന്ദൂർ: ഭീകരൻ മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മസൂദ് അസറിന്‍റെ സഹോദരി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്
operation sindoor jaish chief masood azhar family members killed in indian strike
മസൂദ് അസർ
Updated on

ലാഹോർ: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടി നൽകിയ സൈന‍്യത്തിന്‍റെ പ്രത‍്യാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവനും പുൽവാമ ഭീകരാക്രമണത്തിന്‍റെ മുഖ‍്യ സൂത്രധാരനുമായ മൗലാന മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി വിവരം. മസൂദ് അസറിന്‍റെ സഹോദരി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.

മേയ് 7ന് പുലർച്ചെയോടെയായിരുന്നു ഇന്ത‍്യൻ കരസേന, നാവികസേന, വ‍്യോമസേന എന്നിവ സംയുക്തമായി ചേർന്ന് പ്രത‍്യാക്രമണം നടത്തിയത്. പാക്കിസ്ഥാനിലും, പാക് അധീന കശ്മീരിലുമുള്ള ഒമ്പത് ഭീകര ക‍്യാംപുകൾ ആക്രമിച്ച് 70 ഭീകരരെ വധിച്ചതായാണ് സൈന‍്യം വ‍്യക്തമാക്കിയത്.

25 മിനിറ്റ് കൊണ്ടാണ് ഇന്ത‍്യ 24 മിസൈലുകൾ പ്രയോഗിച്ചത്. എന്നാൽ ഇന്ത‍്യ നടത്തിയ പ്രത‍്യാക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടുവെന്നാണ് പാക് മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com