സ്കൂളിൽ വച്ച് ഓജോബോർഡ് കളിച്ചു; പിന്നീട്...!!

വിദ്യാർഥികളുടെ വ്യക്തി വിവരങ്ങളോ, ഇപ്പോഴത്തെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഇതുവരെ പുറത്തു വന്നിട്ടില്ല
സ്കൂളിൽ വച്ച് ഓജോബോർഡ് കളിച്ചു; പിന്നീട്...!!
Updated on

ഓജോബോർഡ് ഉപയോഗിച്ച് കളിക്കാനുളള കൗതുകം മിക്കവർക്കുമുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന പരിഭ്രാന്തിയിൽ പണി വാങ്ങിക്കൂട്ടിയവരുടെ കഥകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഓജോബോർഡ് ഉപയോഗിച്ചാൽ മരിച്ചു പോയവരുടെ ആത്മാക്കളുമായി സംസാരിക്കാൻ സാധിക്കുമെന്ന പ്രചാരം നിലനിൽക്കെ ഇത്തരം കാര്യങ്ങൾ പരീക്ഷിക്കാനുള്ള ത്വര മിക്കവരിലും ഉണ്ട്. കൂടുതലായി സ്വാധീനം ചെലുത്തുന്നത് കൗമാരക്കാരിലും സ്കൂൾ വിദ്യാർഥികളിലും ആയിരിക്കും. ഇപ്പോൾ ഇത്തരത്തിലുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കൊളംബിയയിലെ ഗലേരസ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം.

സ്കൂളിൽ വച്ച് ഓജോബോർഡ് കളിച്ച 28 പെൺകുട്ടികൾക്കാണ് പണികിട്ടിയത്. കളിക്കിടയിൽ ആകാംക്ഷയും പരിഭ്രാന്തിയും വർദ്ധിച്ച് കുട്ടികൾ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരുടെ വ്യക്തി വിവരങ്ങളോ, ഇപ്പോഴത്തെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാൽ കുട്ടികളുടെ മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ട് എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

അതേസമയം സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ രംഗത്തുവന്നു. ഇതിനു മുമ്പും ഓജോബോർഡിന്‍റെ ഉപയോഗം ഉണ്ടായിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങൾക്ക് അനുവാദം കൊടുക്കുന്ന സ്കൂൾ അധികൃതരുടെ രീതി അംഗീകരിക്കാനാവില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com