പഹൽഗാം ആക്രമണം: ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്, സ്വാഗതം ചെയ്ത് ഇന്ത്യ

ലഷ്കർ ഇ തൊയ്ബയുമായി ടിആർഎഫിന് അടുത്ത ബന്ധമുള്ളതായാണ് റിപ്പോർട്ടുകൾ.
pahalgam terrorist attack US listing TRF as global terrorist outfit

‌പഹൽഗാം ആക്രമണം: ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്, സ്വാഗതം ചെയ്ത് ഇന്ത്യ

file

Updated on

ന്യൂയോർക്ക്: പഹൽഗാം ആക്രമണത്തിനു പുറകിൽ പ്രവർത്തിച്ച പാക് സംഘടന ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്. വ്യാഴാഴ്ച വൈകിട്ടാണ് സെക്രട്ടറി ഒഫ് സ്റ്റേറ്റ് മാർകോ റുബിയോ ഇതു സംബന്ധിച്ച പ്രസ്താവന പുറത്തു വിട്ടത്. ഇന്ത്യയ്ക്കു നേരെ നടത്തിയ പല ആക്രമണങ്ങൾക്ക് പിന്നിലും ടിആർഎഫ് ഉണ്ടെന്നും പഹൽഹാം ആക്രമണത്തിന് നീതി ഉറപ്പാക്കാുന്നതിനും ഭീകരവാദം ചെറുക്കുന്നതിനും യുഎസിന് പ്രതിബദ്ധത ഉണ്ടെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നടപടിയെന്നും പ്രസ്താവനയിലുണ്ട്.

ലഷ്കർ ഇ തൊയ്ബയുമായി ടിആർഎഫിന് അടുത്ത ബന്ധമുള്ളതായാണ് റിപ്പോർട്ടുകൾ. യുഎസിന്‍റെ തീരുമാനത്തെ ഇന്ത്യ സ്വാഗതംചെയ്തു.

ഭീകരവാദത്തെ ചെറുക്കുന്നതിനുള്ള ഇന്ത്യ-യുഎസ് സഹകരണത്തിന്‍റെ ശക്തമായ ഉദാഹരണമാണിതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. 26 പേരാണ് പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com